ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന് കോടതി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണോ എന്നത് കെജ്‌രിവാൾ തീരുമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായ താത്പര്യങ്ങൾ ദേശീയ താത്പര്യത്തിന് കീഴിലായിരിക്കണമെന്നും കോടതി ഓർമിപ്പിച്ചു.
ഹിന്ദു സേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് ഹർജി നൽകിയത്. കെജരിവാളിന്‍റെ അറസ്റ്റോടെ ഡൽഹിയിൽ ഭരണസ്തംഭനമാണെന്നും ഭരണഘടനാ പ്രതിസന്ധിയാണെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. എന്നാൽ ഇത് കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. സർക്കാർ പ്രവർത്തിക്കുന്നില്ലെന്ന് കോടതി വിലയിരുത്തണോ? ഗവർണർ ഉള്ളപ്പോൾ അദേഹത്തിന് കോടതിയുടെ മാർഗ നിർദേശം ആവശ്യമില്ല. അതിനാൽ ഈ ഹർജിയിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
സമാനമായ ഹർജി നേരത്തെ തള്ളിയതും കോടതി ചൂണ്ടിക്കാട്ടി. കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനാവശ്യപ്പെട്ടുള്ള മൂന്നാമത്തെ ഹർജിയാണ് കോടതി തള്ളുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.