കൊച്ചി: വോട്ട് ചെയ്യാന്‍ പ്രവാസികള്‍ ഇക്കുറിയും നാട്ടിലെത്തണം. എന്‍ആര്‍ഐകള്‍ക്ക് ജോലി ചെയ്യുന്ന രാജ്യത്ത് വോട്ടുചെയ്യാന്‍ പ്രോക്‌സി വോട്ട്, ഇ-ബാലറ്റ് നിദേശങ്ങള്‍ പരിഗണിച്ചെങ്കിലും പ്രായോഗിക പ്രശ്‌നങ്ങളാല്‍ തടസം നേരിടുകയായിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ വിശദമായി പഠിച്ചു നടപടിയെടുക്കുമെന്ന് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സര്‍ക്കാരും രണ്ട് വര്‍ഷമായി മൗനത്തിലാണെന്ന് പ്രവാസികള്‍ പറയുന്നു.
പ്രവാസി വോട്ടവകാശം മുമ്പ് ജനപ്രാതിനിധ്യ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ദീര്‍ഘ കാലത്തെ ആവശ്യത്തിന് ശേഷം 2010 ലാണ് പ്രവാസികള്‍ക്ക് നേരിട്ടെത്തി വോട്ട് ചെയ്യാമെന്ന ഭേദഗതി കൊണ്ടുവന്നത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകണം മറ്റ് രാജ്യങ്ങളില്‍ പൗരത്വം പാടില്ല എന്നിവയാണ് നിബന്ധനകള്‍. ജോലി ചെയ്യുന്ന രാജ്യത്തിരുന്ന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവാസികള്‍ വര്‍ഷങ്ങളായി നിയമ യുദ്ധത്തിലായിരുന്നു.
വോട്ടര്‍ക്ക് പകരം വിശ്വസ്തനായ മറ്റൊരാള്‍ വോട്ടുചെയ്യുന്നതാണ് പ്രോക്‌സി വോട്ട്. പ്രത്യേക പോര്‍ട്ടലില്‍ ഓണ്‍ലൈനായി വോട്ടുചെയ്യാകുന്ന പ്രക്രിയയാണ് ഇലക്ട്രോണിക് ബാലറ്റ്. 2022 ല്‍ ഇതിന് മാര്‍ഗരേഖ ഉണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും പ്രവാസി വോട്ടര്‍മാരുടെ ബാഹുല്യം കേന്ദ്രത്തെ കുഴക്കി.
25 ലക്ഷത്തോളം മലയാളി വോട്ടര്‍മാരാണ് പല രാജ്യങ്ങളിലായുള്ളത്. ഓണ്‍ലൈന്‍ വോട്ട് തട്ടിപ്പിനുള്ള സാധ്യത, അന്യദേശത്തുള്ളവരുടെ ഐഡന്റിറ്റി ഉറപ്പിക്കാനുള്ള ബുദ്ധിമുട്ട്, പ്രോക്‌സി വോട്ടിലെ തര്‍ക്ക സാധ്യത എന്നിങ്ങനെ മറ്റ് പ്രതിബന്ധങ്ങളും ഉണ്ടായി. ഇക്കാരണങ്ങളാണ് ഇ-ബാലറ്റ്, പ്രോക്‌സി തീരുമാനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.