ഹെയ്തിയിൽ സ്ഥിതിഗതികൾ ഗുരുതരം; വൈദികർ ആശുപത്രിയിൽ കുടുങ്ങി

ഹെയ്തിയിൽ സ്ഥിതിഗതികൾ ഗുരുതരം; വൈദികർ ആശുപത്രിയിൽ കുടുങ്ങി

പോര്‍ട്ട് ഓ പ്രിന്‍സ്: കലാപം രൂക്ഷമായ കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ക്രിമിനൽ സംഘങ്ങൾ അഴിച്ചുവിട്ട ഉപരോധവും അക്രമവും മൂലം കമില്ലസ് വൈദികർ സാൻ കാമിലോ ആശുപത്രിയിൽ കുടുങ്ങി. സ്ഥിതിഗതികൾ വളരെ ഗുരുതരമാണെന്നും ഈ സൗകര്യത്തിൽ ചികിത്സിക്കുന്ന ആളുകളുടെയും വിശ്വാസികളുടെയും സുരക്ഷ അപകടത്തിലാണെന്നും എർവാൻ എന്ന കമിലിയൻ പുരോഹിതൻ വത്തിക്കാൻ ഏജൻസിയായ ഫിഡെസിന് നൽകിയ പ്രസ്താവനയിൽ പറ‍ഞ്ഞു.

ഗുണ്ടാസംഘങ്ങൾ അനുദിനം കൂടുതൽ സായുധരും ക്രൂരരുമായി മാറുകയാണ്. അവർ ഞങ്ങളെ ആക്രമിക്കില്ലെന്ന് പ്രതീക്ഷിച്ച് ആശുപത്രിക്കുള്ളിൽ ഞങ്ങളെ കഴിയുന്നു. വികലാംഗരായ കുട്ടികൾ, രോഗികളായ കുട്ടികൾ, ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ബന്ധുക്കൾ, മെഡിക്കൽ, നഴ്സിംഗ് സ്റ്റാഫ് എന്നിവർക്കായി ഭക്ഷണമോ മരുന്നോ വാങ്ങാൻ പുറത്തേയ്ക്കു പോകാനാവില്ലെന്ന് പുരോഹിതൻ പറഞ്ഞു.

ചില രോഗികൾക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങുന്നതിനും ശസ്ത്രക്രിയ നടത്തുന്നതിനായി ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്യുവാൻ ഒരു തവണ മാത്രമേ പോകാൻ അനുവദിച്ചിട്ടുള്ളൂവെന്ന് ആശുപത്രിയിലെ ബർസാർ ഫാദർ എർവാൻ കൂട്ടിച്ചേർത്തു. ഓരോ ദിവസവും സ്ഥിതി കൂടുതൽ അപകടകരമാണെന്നും അദേഹം പറഞ്ഞു.
ഒമ്പത് ഗുണ്ടാസംഘങ്ങളുടെ കൂട്ടായ്മയായ 'ജി-9' ആണ് പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഹെയ്തിയില്‍ കലാപം ആരംഭിച്ചത്.

രാജി വെച്ചില്ലെങ്കില്‍ രാജ്യത്ത് ആഭ്യന്തര യുദ്ധം ആരംഭിക്കുമെന്ന് സഖ്യത്തിന്റെ നേതാവായ ജിമ്മി ബാര്‍ബിക്യു ചെറിസിയര്‍ ഭീഷണി മുഴക്കിയിരുന്നു. കലാപം തുടരുന്നതിനിടെ, ഹെയ്തി പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി ഇതിനിടെ രാജിവെച്ചു. രാജ്യത്തിന്റെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിന്റെ 80 ശതമാനം പ്രദേശവും നിയന്ത്രിക്കുന്ന ക്രിമിനല്‍ ഗ്രൂപ്പുകളുടെ അധിനിവേശമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത്.

2018ല്‍ ഹെയ്തിയിലെ ലാ സാലിന്‍ ചേരിയില്‍ നടന്ന കൂട്ടക്കൊലയില്‍ 71 പേര്‍ കൊല്ലപ്പെടുകയും നിരവധി സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയാകുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നില്‍ അന്ന് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ചെറിസിയറിന് വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കപ്പെടുകയും പിന്നാലെ സേനയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. തുടര്‍ന്ന് പോര്‍ട്ട് ഔ പ്രിന്‍സിലെ ചേരികളെയും തെരുവുകളെയും നിയന്ത്രിക്കുന്ന ജി 9 ആന്റ് ഫാമിലിയുടെ അധികാരം ചെറിസിയര്‍ ഏറ്റെടുക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.