ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എഞ്ചിന്റെ സംരക്ഷണ കവചം തെറിച്ചുവീണു; ഒഴിവായത് വന്‍ അപകടം

ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എഞ്ചിന്റെ സംരക്ഷണ കവചം തെറിച്ചുവീണു; ഒഴിവായത് വന്‍ അപകടം

ഹൂസ്റ്റണ്‍: ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എഞ്ചിന്റെ സംരക്ഷണ കവചം (engine cowling) തെറിച്ചുവീണതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. 135 യാത്രക്കാരും ആറ് ജീവനക്കാരുമായി അമേരിക്കയിലെ ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര ആരംഭിച്ച വിമാനത്തിനാണ് തകരാര്‍ സംഭിച്ചത്. ദുരന്തം തലനാരിഴയ്ക്ക് ഒഴിവായതിന്റെ ആശ്വസത്തിലാണ് യാത്രക്കാര്‍.

വെസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എന്‍ജിന്‍ കവറാണ് അടര്‍ന്നുവീണ് ചിറകില്‍ ഇടിച്ചത്. എഞ്ചിന്‍ കവര്‍ തെറിച്ച് വീണത് ശ്രദ്ധയില്‍ പെട്ട ഉടനെ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

സംരക്ഷണ കവചം അടര്‍ന്നു വീഴുന്നതിന്റെ, യാത്രക്കാര്‍ എടുത്ത വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനം 10,300 അടി (3,140 മീറ്റര്‍) വരെ ഉയര്‍ന്നശേഷമാണ് തിരിച്ചിറക്കിയത്.

ഹൂസ്റ്റണിലെ വില്യം പി ഹോബി എയര്‍പോര്‍ട്ടിലേക്കാണ് വിമാനം പോകാനിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 3695 പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 8:15-ന് ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് സുരക്ഷിതമായി തിരികെ ലാന്‍ഡ് ചെയ്തതായി എഫ്.എ.എ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.