ശശികലയെച്ചൊല്ലി ഒ.പി.എസും ഇ.പി.എസും ഇടയുന്നു; എഐഎഡിഎംകെ പിളര്‍പ്പിലേക്ക്

ശശികലയെച്ചൊല്ലി ഒ.പി.എസും ഇ.പി.എസും ഇടയുന്നു; എഐഎഡിഎംകെ പിളര്‍പ്പിലേക്ക്

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്ന ജയലളിതയുടെ മുന്‍തോഴി ശശികല ജയില്‍ മോചിതയായതോടെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി.

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വീക്ഷിക്കുന്നത്. ശശികലയെ അനുകൂലിച്ച് പോസ്റ്റര്‍ പതിച്ച നേതാവിനെ കഴിഞ്ഞദിവസം അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കായിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ (ഒ.പി.എസ്) മകന്‍ ശശികലയെ സ്വാഗതം ചെയ്തു രംഗത്ത് എത്തി.

ശശികലയ്ക്ക് ഉടന്‍ തമിഴ്‌നാട്ടിലേക്ക് മടങ്ങാന്‍ കഴിയട്ടേയെന്നും ശശികലയുടെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ഒ.പനീര്‍സെല്‍വത്തിന്റെ മകന്‍ ജയപ്രദീപ് പ്രസ്താവിച്ചത്. ശശികല ജയില്‍ മോചിതയായതിന് പിന്നാലെ എഐഎഡിഎംകെ പിളര്‍ത്തുമെന്ന് ടിടിവി ദിനകരനും അദ്ദേഹത്തിനൊപ്പമുള്ള നേതാക്കളും വെല്ലുവിളി നടത്തിയിരുന്നു.

എഐഎഡിഎംകെയിലെ ഒ.പി.എസ് പക്ഷ നേതാക്കളെല്ലാം പാര്‍ട്ടി വിടുമെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. ഈ വാദത്തെ ശരിവയ്ക്കുന്ന രീതിയിലാണ് പുതിയ സംഭവവികാസങ്ങള്‍. അണ്ണാ ഡിഎംകെയുടെ യുവജനവിഭാഗം നേതാവ് കൂടിയായ ജയപ്രദീപിന്റെ പ്രസ്താവന തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.

ജയപ്രദീപിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഒ.പനീര്‍ സെല്‍വമാണെന്നാണ് എടപ്പാടി പളനി സ്വാമി (ഇ.പി.എസ്) പക്ഷം ആരോപിക്കുന്നു.പ്രസ്താവനയില്‍ അതൃപ്തി വ്യക്തമാക്കിയ ഇ.പി.എസ് പക്ഷം ഇതേക്കുറിച്ച് ഒ.പി.എസ് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.