അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ സംഭവം

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ സംഭവം

വാഷിം​ഗ്ടൺ‌: ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ മരിച്ച നിലയിൽ. കഴിഞ്ഞ മാസം കാണാതായ 25 കാരനായ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അർഫത്തിനെയാണ് ക്ലീവ്‌ലാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമേരിക്കയിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളാണ് മരിച്ചത്. 2024 ൽ റിപ്പോർട്ട് ചെയ്യുന്ന പതിനൊന്നാമത്തെ സംഭവവുമാണിത്.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അബ്ദുൾ അർഫാത്തിന്റെ മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തിരച്ചിൽ നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും കോൺ‌സുലേറ്റ് എക്സിലൂടെ അറിയിച്ചു. സമ​ഗ്രമായൃ അന്വേഷണം ഉറപ്പാക്കാനായി യുഎസിലെ പ്രാദേശിക ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായത് ചെയ്യുമെന്നും കോൺസുലേറ്റ് അറിയിച്ചു.

2023 മെയ് മാസത്തിലാണ് അർഫത്ത് അമേരിക്കയിലെത്തിയത്. ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു. മാർച്ച് ഏഴ് മുതലാണ് അർഫാത്തിനെ കാണാതായത്. തിരച്ചിൽ പുരോ​​ഗമിക്കു‌ന്നതിനിടെയാണ് വിയോ​ഗ വാർ‌ത്ത പുറത്തുവരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.