അന്താരാഷ്ട്ര ഭീഷണി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സെഡ് കാറ്റഗറി സുരക്ഷ; ചരിത്രത്തില്‍ ആദ്യം

അന്താരാഷ്ട്ര ഭീഷണി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സെഡ് കാറ്റഗറി സുരക്ഷ; ചരിത്രത്തില്‍ ആദ്യം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് സായുധ കമാന്‍ഡോകളുടെ സെഡ് കാറ്റഗറി വിഐപി സുരക്ഷയേര്‍പ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി.

രാജീവ് കുമാറിനെതിരേയുള്ള അന്താരാഷ്ട്ര ഭീഷണികള്‍ കണക്കിലെടുത്താണ് സെഡ് കാറ്റഗറി വിഐപി സുരക്ഷ നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര റിസര്‍വ് പോലീസ് സേനയുടെ (സിആര്‍പിഎഫ്) സായുധരായ 40-45 അംഗ സംഘത്തിന്റെ സുരക്ഷയായും രാജീവ് കുമാറിന് ഇനി ഉണ്ടാകുക.

രാജീവിന്റെ വസതിയില്‍ സ്ഥിരമായുള്ള പത്ത് സുരക്ഷാ സൈനികര്‍ക്കു പുറമെ ആറ് വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും അദേഹത്തിന്റെ കൂടെ ഉണ്ടാകും. മൂന്ന് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന 12 സായുധ കമാന്‍ഡോകളും ഉണ്ടാകും.

പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് ഡ്രൈവര്‍മാരും സദാ സമയവും സജ്ജരായ രണ്ട് വാച്ചര്‍മാരും രാജീവിന് വേണ്ടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 1984 ബാച്ചിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍, 2022 മെയ് 15 നാണ് രാജ്യത്തിന്റെ 25-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ ടി.എന്‍. ശേഷന് ഇടക്കാലത്ത് കേന്ദ്രം പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആര്‍ക്കും സെഡ് കാറ്റഗറി സുരക്ഷാ സംവിധാനം നല്‍കിയിരുന്നില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.