കനത്ത ചൂട്: അഭിഭാഷകര്‍ക്ക് തല്‍ക്കാലം ഗൗണും കോട്ടും വേണ്ടെന്ന് ഹൈകോടതി

 കനത്ത ചൂട്: അഭിഭാഷകര്‍ക്ക് തല്‍ക്കാലം ഗൗണും കോട്ടും വേണ്ടെന്ന് ഹൈകോടതി

കൊച്ചി: അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ താല്‍ക്കാലിക ഇളവ് അനുവദിച്ച് ഹൈകോടതി. സംസ്ഥാനത്ത് ചൂട് കനത്തതിനാല്‍ അഭിഭാഷകര്‍ക്ക് തല്‍ക്കാലം ഗൗണും കോട്ടും വേണ്ടെന്നാണ് ഹൈകോടതിയുടെ നിര്‍ദേശം. വേനല്‍ക്കാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അപേക്ഷ നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന ഹൈകോടതി ഫുള്‍ ബെഞ്ച് യോഗത്തിലാണ് ജില്ലാ ജുഡീഷ്യറിക്ക് കീഴിലെ കോടതികളിലെ അഭിഭാഷകര്‍ക്ക് കോട്ടും ഗൗണും ധരിക്കുന്നതില്‍ ഇളവ് നല്‍കിയത്. ജില്ലാ ജുഡീഷ്യറിയുടെ കീഴിലുള്ള കോടതികളിലെ അഭിഭാഷകര്‍ക്ക് മെയ് 31 വരെ കോട്ടും ഗൗണും നിര്‍ബന്ധമില്ല.

ഹൈകോടതിയിലെ കോടതിമുറികള്‍ ശീതീകരിച്ചതാണെങ്കിലും വിചാരണ കോടതികളിടെ കാര്യം അങ്ങനെയല്ല. അതുകൊണ്ടു തന്നെ ഇത്തരം കോടതികളിലെ അഭിഭാഷകര്‍ക്കാണ് ഇളവിന്റെ ഗുണം കൂടുതല്‍ ലഭിക്കുക. ചൂട് കനത്തതോടെ രാജ്യത്തെ പല കോടതികളും അഭിഭാഷകര്‍ക്ക് കോട്ടും ഗൗണും ധരിക്കുന്നതില്‍ നേരത്തെ തന്നെ ഇളവ് നല്‍കിയിരുന്നു.

ഡ്രസ് കോഡിന്റെ കാര്യത്തില്‍ കാലോചിതമായ പരിഷ്‌കരണം ആവശ്യമാണെന്ന നിലപാടാണ് അഭിഭാഷകര്‍ക്കുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.