ഹമാസ് മേധാവിയുടെ മൂന്ന് ആണ്‍മക്കളും നാല് ചെറുമക്കളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഹമാസ് മേധാവിയുടെ മൂന്ന് ആണ്‍മക്കളും നാല് ചെറുമക്കളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഗാസ: ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയുടെ മൂന്ന് മക്കളും നാല് ചെറുമക്കളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഹനിയയുടെ ആണ്‍ ആണ്‍മക്കളായ ഹസീം, അമീര്‍, മുഹമ്മദ് എന്നിവരും പേരക്കുട്ടികളായ മോന, അമല്‍, ഖാലിദ്, റസാന്‍ എന്നിവരും ആണ് കൊല്ലപ്പെട്ടത്. ഈദ് ദിനത്തോടനുബന്ധിച്ച് കുടുംബ ആഘോഷത്തിനായി പോകും വഴിയാണ് ആക്രമണമുണ്ടായത്.

മക്കളുടെയും ചെറുമക്കളുടെയും മരണം ഹനിയ സ്ഥിരീകരിച്ചു. ഹനിയയുടെ മക്കള്‍ ഹമാസിന്റെ സായുധ സേനാംഗങ്ങളാണെന്ന് ഇസ്രയേല്‍ ആരോപിച്ചു.


അമേരിക്കന്‍ രഹാസ്യാന്വേഷ ഏജന്‍സിയായ സിഐഎയുടെ നേതൃത്വത്തില്‍ കെയ്‌റോയില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളെ ഈ സംഭവം ബാധിക്കില്ലെന്ന് ഹനിയ പറഞ്ഞു.

900 പാലസ്തീനികളെ തടവില്‍ നിന്ന് മോചിപ്പിക്കുന്നതിന് പകരമായി 40 ബന്ദികളെ വിട്ടയക്കാമെന്നാണ് വെടി നിര്‍ത്തല്‍ ചര്‍ച്ചയില്‍ ഹമാസ് മുന്നോട്ട് വച്ചിട്ടുള്ള വാഗ്ദാനം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.