ഗർഭഛിദ്രത്തിനുള്ള പ്രാപ്യത സർക്കാർ പ്രചാരണം ഒഴിവാക്കണം: പ്രൊ ലൈഫ്

ഗർഭഛിദ്രത്തിനുള്ള പ്രാപ്യത സർക്കാർ പ്രചാരണം ഒഴിവാക്കണം: പ്രൊ ലൈഫ്

കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ അവകാശങ്ങൾ എന്ന പേരിൽ ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോസ്റ്ററിൽ സുരക്ഷിത ഗർഭഛിദ്രം പ്രാപ്യത എന്നത് ഒഴിവാക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്. സുരക്ഷിതവും ആത്മാഭിമാനത്തോടു കൂടിയതുമായ ഗർഭധാരണവും പ്രസവവും എന്നത് ആരോഗ്യ അവകാശങ്ങളായി പറഞ്ഞശേഷം മനുഷ്യജീവനെ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന പരാമർശം ജീവനെ സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനുമുള്ള സന്ദേശം നൽകുന്നതല്ല. 

ഉദരത്തിലെ കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26