പാരീസില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തം; പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കത്തിനശിച്ചു

പാരീസില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തം; പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കത്തിനശിച്ചു

പാരീസ്: പാരീസിലെ കൊളംബസില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തം. താല്‍ക്കാലിക കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. 27 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ എട്ടു പേര്‍ മലയാളികളാണ്. ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കാണ് പരിക്കേറ്റത്. മറ്റു വിദ്യാര്‍ത്ഥികള്‍ എല്ലാവരും സുരക്ഷിതരാണ്.

വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തീപിടിത്തത്തില്‍ പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും അടക്കം സുപ്രധാന രേഖകള്‍ നഷ്ടമായെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും പണവും ലാപ്ടോപ്പുമെല്ലാം കത്തിനശിച്ചതിന്റെ ആഘാതത്തിലാണ് വിദ്യാര്‍ത്ഥികള്‍. ധരിച്ച വസ്ത്രങ്ങളും മൊബൈലും യാത്ര കാര്‍ഡും മാത്രമാണ് കൈയിലുള്ളത്. ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഇന്ത്യന്‍ എംബസി ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ അസോസിയേഷനുകള്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തിനായി എത്തി. നഷ്ടപ്പെട്ട പ്രധാന രേഖകള്‍ വീണ്ടെടുക്കാനുളള നടപടികളും ഉടന്‍ ആരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.