കോണ്‍സുലേറ്റിലെ ഇന്ത്യന്‍ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ; നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് നടപടി

കോണ്‍സുലേറ്റിലെ ഇന്ത്യന്‍ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ; നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് നടപടി

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദ്ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെ കോണ്‍സുലേറ്റില്‍ നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ.

ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നവരെയാണ് കാനഡ ഒഴിവാക്കിയത്. എന്നാല്‍ വിസ നടപടികള്‍ക്ക് തടസമുണ്ടാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം കാനഡ തിരികെ വിളിച്ചിരുന്നു.

ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന നൂറോളം ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ട്. അതേസമയം വിസയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടില്ലെന്നും ഇന്ത്യക്കാരെ സന്ദര്‍ശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കനേഡിയന്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഹര്‍ദ്ദീപ് സിങ്് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യ തിരിച്ചടിച്ചു. മാത്രമല്ല ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള താവളമായി കാനഡ മാറുന്നുവെന്ന് ഇന്ത്യ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്നലെയും നിജ്ജറുടെ കൊലപാതകം ഉന്നയിച്ച ജസ്റ്റിന്‍ ട്രൂഡോ കാനഡയില്‍ എത്തുന്ന എല്ലാവരുടെയും സ്വാതന്ത്ര്യം താന്‍ ഉറപ്പാക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.