ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് ടാറ്റ ഗ്രൂപ്പ്; കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമിലൂടെ കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭ്യമാക്കും

 ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് ടാറ്റ ഗ്രൂപ്പ്; കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമിലൂടെ കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭ്യമാക്കും

ബംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവച്ച് ടാറ്റ ഗ്രൂപ്പ്. ടാറ്റ ന്യൂ എന്ന ആപ്പിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഒഎന്‍ഡിസി വഴിയാണ് ഭക്ഷണ വിതരണം നടത്തുന്നത്. ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലാണ് നിലവില്‍ സേവനം ലഭ്യമാകുക.

മെയ് പകുതിയോടെ ഇന്ത്യയിലുടനീളം ടാറ്റ ന്യൂ എത്തുമെന്നാണ് സൂചന. വിതരണം ഒഎന്‍ഡിസി വഴിയായതിനാല്‍ ഭക്ഷണത്തിനും വില താരതമ്യേന കുറവായിരിക്കും. നിലവില്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍, പലചരക്ക്, മരുന്നുകള്‍ തുടങ്ങിയ മേഖലകളില്‍ ടാറ്റ ന്യൂ സജീവമാണ്.
2022 ഏപ്രില്‍ ഏഴിനാണ് ടാറ്റ ന്യൂ ആരംഭിച്ചത്. ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവെക്കുന്നതോടെ കൂടുതല്‍ ഉപയോക്തക്കള്‍ ആപ്പില്‍ എത്തുമെന്നാണ് ടാറ്റ ഗ്രൂപ്പ് കണക്കുകൂട്ടുന്നത്.

നിലവില്‍ രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ 95 ശതമാനത്തിലേറെ വിഹിതം സൊമാറ്റോയുടെയും സ്വിഗിയുടെയും കൈവശമാണ്. ചെറു സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും അവരുടെ ഉല്‍പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്ലാറ്റ്‌ഫോമാണ് ഒഎന്‍ഡിസി. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കീഴിലാണ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.