കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തി;ആരോപണം ആവര്‍ത്തിച്ച് കെഎം ഷാജി

കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തി;ആരോപണം ആവര്‍ത്തിച്ച് കെഎം ഷാജി

തിരുവനന്തപുരം: സി പി എം നേതാവ് പി കെ കുഞ്ഞനന്തന്റെ മരണത്തിൽ വീണ്ടും ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ടി പി വധക്കേസിലെ പ്രതിയായിരുന്ന കുഞ്ഞനന്തന് ഭക്ഷ്യവിഷബാധയേൽക്കുന്നതിന് മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു വി വി ഐ പി വന്നിരുന്നെന്നാണ് ആരോപണം.

മുമ്പ് കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് താൻ പറഞ്ഞപ്പോൾ, തന്റെ പേരിൽ കേസ് കൊടുക്കുമെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്ക്. ആ പാർട്ടി സെക്രട്ടറിയെ താൻ വെല്ലുവിളിക്കുകയാണെന്ന് ഷാജി വ്യക്തമാക്കി. പേരാമ്പ്രയിലെ യോഗത്തിൽ വച്ചാണ് ഷാജി എം വി ഗോവിന്ദനെ വെല്ലുവിളിച്ചത്.

ടി പി വധക്കേസിലെ രണ്ട് പ്രതികളാണ് മരിച്ചതെന്നും എന്നാൽ എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഷാജി പറഞ്ഞു. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് നേരത്തെയും ഷാജി രംഗത്തെത്തിയിരുന്നു. ടി പിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവരാതിരിക്കാൻ വിഷം നൽകി കൊലപ്പെടുത്തിയതാണോയെന്ന സംശയവും കെഎം ഷാജി പ്രകടിപ്പിച്ചിരുന്നു. ഷാജിയുടെ ആരോപണം തെറ്റാണെന്ന് കുഞ്ഞനന്തന്റെ മകൾ ആ സമയത്ത് പ്രതികരിച്ചിരുന്നു.

ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 13ാം പ്രതിയായിരുന്നു പികെ കുഞ്ഞനന്തൻ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. ആമാശയത്തിലെ അണുബാധ മൂലമായിരുന്നു കുഞ്ഞനന്തന്റെ മരണം. ആ സമയം പരോളിലായിരുന്നു കുഞ്ഞനന്തൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.