പ്രധാനമന്ത്രിയും രാഹുൽ ​ഗാന്ധിയും ഇന്ന് കേരളത്തിൽ; മോഡി രണ്ട് മണ്ഡലങ്ങളിൽ എത്തും; രാഹുൽ വയനാട്ടിൽ

പ്രധാനമന്ത്രിയും രാഹുൽ ​ഗാന്ധിയും ഇന്ന് കേരളത്തിൽ; മോഡി രണ്ട് മണ്ഡലങ്ങളിൽ എത്തും; രാഹുൽ വയനാട്ടിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ഇളക്കി മറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍. വരും ദിവസങ്ങളില്‍ ദേശീയ നേതാക്കളുടെ നീണ്ടനിര തന്നെ സംസ്ഥാനത്തേക്ക് ഒഴുകിയെത്തും.

ദേശീയ നേതാക്കളുടെ കേരളത്തിലേക്കുള്ള വരവിന് മോ‍‍ഡിയും രാഹുല്‍ഗാന്ധിയും ചേര്‍ന്ന് ഇന്ന് തുടക്കം കുറിക്കും. തൃശൂരിലും തിരുവനന്തപുരത്തുമാണ് ഇന്ന് നരേന്ദ്ര മോ‍ഡിയുടെ പരിപാടികള്‍. വൈകീട്ട് വയനാടും കോഴിക്കോടും രാഹുല്‍ ഗാന്ധിയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. രണ്ട് പേരും ഒരേദിവസം സംസ്ഥാനത്തെത്തുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും മൂര്‍ച്ചയേറും. ഇടതു ക്യാമ്പിനായി പ്രകാശ് കാരാട്ടും ഡി രാജയും ഇന്ന് തിരുവനന്തപുരത്തുണ്ട്.

അമിത് ഷായും യോഗി ആദിത്യനാഥും ജെ പി നദ്ദയും, പ്രിയങ്ക ഗാന്ധിയും ഡി കെ ശിവകുമാറും രേവന്ത് റെഡ്ഡിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഒക്കെയാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും തുറുപ്പു ചീട്ടുകള്‍. ദേശീയ നേതാക്കളുടെ പൊതു പരിപാടികള്‍ക്ക് പുറമേ റോഡ് ഷോയും സംഘടിപ്പിച്ചാണ് മുന്നണികള്‍ ആവേശം തീര്‍ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.