ആഗോള കരിസ്മാറ്റിക്‌ മുന്നേറ്റത്തിനായി ജീവിതം സമർപ്പിച്ച സിറിൾ ജോണിന് ഷെവലിയാർ പദവി

ആഗോള കരിസ്മാറ്റിക്‌ മുന്നേറ്റത്തിനായി ജീവിതം സമർപ്പിച്ച സിറിൾ ജോണിന് ഷെവലിയാർ പദവി

 ന്യുഡൽഹി :  അന്താരാഷട്ര കരിസ്മാറ്റിക്‌ ശുശ്രൂകളുടെ ചുക്കാൻ പിടിക്കുന്ന കാരിസിന്റെ ഏഷ്യയിൽ നിന്നുള്ള അംഗവും, ദീർഘനാൾ ഇന്ത്യയിലെ നവീകരണ മുന്നേറ്റങ്ങളുടെ അമരക്കാരനുമായ,  സിറിൽ ജോണിന് ഫ്രാൻസിസ് മാർപ്പാപ്പ അല്മായർക്ക്  നൽകുന്ന പരമോന്നത ബഹുമതിയായ "ഷെവലിയാർ" പദവി  നൽകി ആദരിച്ചു.  ഇത് സംബന്ധിച്ച് മാർപ്പാപ്പയുടെ ഔദ്യോഗിക അറിയിപ്പ് അദ്ദേഹത്തിന് ലഭിച്ചു. കത്തോലിക്കാ സഭയിൽ അന്തർദേശീയ തലത്തിലോ / ദേശീയ തലത്തിലോ സ്തുത്യർഹമായ   സേവനം നല്കുന്നവർക്കായി വത്തിക്കാൻ  ഔദ്യോഗികമായി നൽകുന്ന പദവിയാണിത്.  

ഷെവലിയാർ പട്ടം ഔദ്യോഗികമായി സ്വീകരിക്കുന്ന തീയതി ബന്ധപ്പെട്ട മെത്രാന്മാരോടും മറ്റുള്ളവരോടും ആലോചിച്ച് അറിയിക്കാമെന്ന് അദ്ദേഹം സീ ന്യൂസ് ലൈവിനോട് പറഞ്ഞു.

കേരളത്തിലെ കുറവിലങ്ങാട്,  തുണ്ടത്തിൽ കുടുംബാംഗമായ സിറിൾ ജോൺ കുടുംബത്തോടൊപ്പം ഡൽഹിയിലെ ദ്വാരകയിലാണ് താമസം. ഇന്ത്യൻ പാർലമെൻറിൽ ജോയിൻ സെക്രട്ടറി, ചീഫ് പ്രോട്ടോകോൾ ഓഫീസർ  എന്നീ പദവികളിൽ  അഭിമാനാർഹമായ സേവനം കാഴ്ചവച്ച അദ്ദേഹം 2016 വിരമിച്ചു.  ഭാര്യ എൽസമ്മ, മക്കൾ യൂജിൻ, ജെറിൽ, മെർലിൻ, കരോളിൻ എന്നിവർ മക്കളാണ്.  

സ്പർഡ് ബെ ദ സ്പിരിറ്റ്', 'കം, ലെറ്റ്‌സ് സെലിബ്രേറ്റ് ദ ഹോളി യൂക്കരിസ്റ്റ്', 'ദ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇൻ ഇന്ത്യ^ ആൻ അപ്രൈസൽ', 'പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്', പ്രൊഫറ്റിക് ഇന്റർസെഷൻസ്' എന്നിവയാണ് പ്രമുഖ ഗ്രന്ഥങ്ങൾ. അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും അനേകം ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.   " പ്രവാചക മദ്ധ്യസ്ഥപ്രാർത്ഥന" പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പരിശീലന പരിപാടിക്ക് രൂപം നല്കുകകയും  അതിന്റെ പരിശീലനത്തിനായി അനേകം രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.

ഡൽഹിയിലെ കത്തീഡ്രൽ പ്രാർത്ഥനാഗ്രൂപ്പിന്റെ കോർഡിനേറ്ററായി 1993ൽ  ശുശ്രൂഷാ ജീവിതം ആരംഭിച്ച അദ്ദേഹം, തുടർന്ന് 6 വർഷം (1994-2000)ഡൽഹി സർവീസ് ടീമിന്റെ ചെയർമാനായിരുന്നു; ഇന്ത്യയിലെ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ ദേശീയ സേവന സമിതി അംഗം (1995-1998); നാഷണൽ സർവീസ് ടീം ഓഫ് ഇന്ത്യ (2001-2010) ചെയർമാൻ; ഇന്റർനാഷണൽ കാത്തലിക്‌ കരിസ്മാറ്റിക്‌ റിന്യൂവൽ സർവീസസ് (ഐസിസിആർഎസ്) (2004-2007), ന്റെ വൈസ് പ്രസിഡന്റ് (2007-2015) ഐസിസി‌ആർ‌എസ് സബ് കമ്മിറ്റി ഫോർ ഏഷ്യ-ഓഷ്യാനിയ (ഇസാഒ) (2006-2019) ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ഇന്ത്യയിലും ഏഷ്യ ഓഷ്യാന മേഖലകളിലും  കത്തോലിക്കാ കരിസ്മാറ്റിക്നവീകരണത്തെ പടുത്തുയർത്തുന്നതിലും, പ്രോത്സാഹിപ്പിക്കുന്നതിലും, ശക്തിപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു.  

ഫ്രാൻസിസ്മാർപ്പാപ്പ വ്യക്തിപരമായി മുൻകൈ എടുത്ത് 2018 ൽ രൂപീകരിച്ച കാരിസ് ഇന്റർനാഷണൽ സർവീസ് ഓഫ് കമ്മ്യൂണിയനിലെ അംഗമാണ് ഇപ്പോൾ സിറിൾ ജോൺ. കുലീനതയുടെയും ആദരവിന്റെയും കൃതജ്ഞതയുടെയും അടയാളമായി സഭയോട് വിശ്വസ്തത പ്രകടിപ്പിച്ച് മാതൃകാപരമായി സഭാസാമൂഹികസേവനങ്ങൾ കാഴ്ചവെച്ച് ജീവിക്കുന്നവർക്ക് സാർവത്രികസഭയുടെ തലവനെന്ന നിലയിൽ പാപ്പ നൽകുന്ന സ്ഥാനിക പദവികളാണ് പേപ്പൽ ബഹുമതികൾ. വത്തിക്കാൻ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിലും രാജ്യത്തിന്റെ സർവ സൈന്യാധിപനെന്ന തലത്തിലുമാണ് പേപ്പൽ ബഹുമതികൾ പ്രത്യേക പദവികൾ നൽകപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.