ദൂരദര്‍ശന്റെ ലോഗോയ്ക്ക് ഇനി കാവി നിറം

ദൂരദര്‍ശന്റെ ലോഗോയ്ക്ക് ഇനി കാവി നിറം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദൂരദര്‍ശന്റെ ലോഗോയ്ക്ക് നിറം മാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്. കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്. നേരത്തെ റൂബി റെഡ് നിറത്തിലായിരുന്നു. ഡിഡി ന്യൂസ് തന്നെയാണ് പുതിയ ലോഗോ പുറത്തുവിട്ടത്.

തങ്ങളുടെ മൂല്യം നിലനിര്‍ത്തിക്കൊണ്ട് പുതിയ അവതാരത്തില്‍ തങ്ങളെ ലഭ്യമാണ്. മുന്‍പില്ലാത്ത രീതിയിലുള്ള പുതിയ യാത്രയ്ക്കായി തയ്യാറായിക്കോളൂ എന്ന അടിക്കുറിപ്പിലാണ് പുതിയ ലോഗോ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്.

ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. നേരത്തെ നരേന്ദ്ര മോഡിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശന്‍ വിവാദത്തിലായിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ഭാരതിക്ക് അനുമതി കിട്ടിയിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.