ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം രാജ്യത്ത് നവീകരണത്തിന് പ്രചോദനമാകും: സിംഗപ്പൂരിലെ കർദിനാൾ ഗോ

ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം രാജ്യത്ത് നവീകരണത്തിന് പ്രചോദനമാകും: സിംഗപ്പൂരിലെ കർദിനാൾ ഗോ

സിം​ഗപ്പൂർ: ഫ്രാൻസിസ് മാർപാപ്പയുടെ സെപ്റ്റംബർ 11-13 വരെ നടക്കുന്ന സന്ദർശനം രാജ്യത്തിന്റെ പല മേഖലകളിലും നവീകരണത്തിന് കാരണമാകും എന്ന് സിംഗപ്പൂർ ആർച്ച് ബിഷപ്പ് കർദിനാൾ വില്യം ഗോ. ഒരു സമൂഹമെന്ന നിലയിൽ നമുക്ക് പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാർഥിക്കാം. യഥാർഥത്തിൽ അർഥ പൂർണ്ണവും കൃപ നിറഞ്ഞതുമായ സന്ദർശനം തങ്ങൾക്ക് നൽകണമെന്ന് കർത്താവിനോട് അപേക്ഷിക്കാമെന്ന് കർദിനാൾ പറഞ്ഞു.

സിംഗപ്പൂരിലെ കത്തോലിക്കാ സഭയ്‌ക്കായുള്ള തന്റെ 10 വർഷത്തെ അജപാലന പദ്ധതിയുടെ രൂപരേഖ ബിഷപ്പ് അവതരിപ്പിച്ചതിന് പത്ത് വർഷത്തിന് ശേഷമാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം. ഏകദേശം 750 ഇടവക ശുശ്രൂഷാ പ്രതിനിധികളുമായി 2014 – ൽ നടന്ന ഒരു മീറ്റിംഗിൽ സഭ കൂടുതൽ സജീവമായി മുന്നോട്ട് പോകുകയാണെന്ന് കർദിനാൾ പ്രസ്താവിച്ചിരുന്നു.

നാളിത് വരെ വൈവിധ്യമാർന്ന വംശീയ സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ള ഏകദേശം 3,95,000 കത്തോലിക്കർ രാജ്യത്ത് താമസിക്കുന്നുണ്ട്. കുർബാനകൾ പ്രധാനമായും ഇംഗ്ലീഷിൽ ആഘോഷിക്കപ്പെടുന്നു. എന്നാൽ പ്രാദേശിക പ്രവാസി കമ്മ്യൂണിറ്റികൾക്കായി മന്ദാരിൻ, തമിഴ്, മറ്റ് തെക്ക് കിഴക്കൻ ഏഷ്യൻ അല്ലെങ്കിൽ യൂറോപ്യൻ ഭാഷകളിലും വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.