'വയനാട്ടില്‍ രാഹുലിന് അമേഠിയിലെ അനുഭവം ഉണ്ടാകും'; പരിഹാസവുമായി നരേന്ദ്ര മോഡി

 'വയനാട്ടില്‍ രാഹുലിന് അമേഠിയിലെ അനുഭവം ഉണ്ടാകും'; പരിഹാസവുമായി നരേന്ദ്ര മോഡി

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനപിന്തുണ ലഭിക്കാന്‍ പ്രയാസമുള്ളതിനാല്‍ വയനാട്ടില്‍ നിന്നും രാഹുല്‍ ഓടിപ്പോകും. 2019 ല്‍ അമേഠിയില്‍ നിന്ന് ഓടിപ്പോയ പോലെ വയനാട്ടില്‍ നിന്നും ഓടുമെന്നായിരുന്നു മോഡിയുടെ പരിഹാസം. മഹാരാഷ്ട്രയിലെ നന്ദേഡില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രണ്ടാം തവണയും വയനാട്ടില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. 2019 ല്‍ വയനാട്ടില്‍ നിന്നും അമേഠിയില്‍ നിന്നുമാണ് അദേഹം മത്സരിച്ചത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടപ്പോള്‍ അന്ന് വയനാട്ടില്‍ നിന്ന് വിജയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം സംയുക്ത നേതാവ് ആരായിരിക്കുമെന്ന് ഇന്ത്യാ ബ്ലോക്ക് പാര്‍ട്ടികളോട് മോഡി ചോദിച്ചു.

ഇന്ത്യയിലെ ജനങ്ങളോട് തങ്ങളുടെ നേതാവ് ആരായിരിക്കുമെന്ന് ഇന്ത്യാ മുന്നണിക്ക് പറയാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയം സമ്മതിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അവര്‍ക്ക് എന്തും അവകാശപ്പെടാം. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയം സമ്മതിച്ചു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തനിക്ക് വലിയ പദ്ധതികളുണ്ടെന്ന് പറയുമ്പോള്‍ ആരും പേടിക്കേണ്ടതില്ലെന്നും ആരെയും ഭയപ്പെടുത്തുന്നതിനോ ഓടിക്കുന്നതിനോ വേണ്ടിയല്ല, രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന് വേണ്ടിയാണ് താന്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.