ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ മതാധ്യാപകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തീവ്രവാദികൾ

ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ മതാധ്യാപകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തീവ്രവാദികൾ

ബുർക്കിന ഫാസോ: ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ മതബോധന അധ്യാപകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഏപ്രിൽ 18നാണ് മതബോധന അധ്യാപകനായ എഡ്വാർഡ് യൂഗ്‌ബെരെയെ തീവ്രവാദികൾ കൊലപ്പെടുത്തിയത്. അദേഹത്തിന്റെ മൃതദേഹം സിഗ്നിക്ക് സമീപം കണ്ടെത്തി.

ബുർക്കിന ഫാസോയിലെ ഫാഡ ഗൗർമയിലെ സാറ്റെംഗ ഇടവകയിലെ അംഗമായിരുന്ന യൂഗ്‌ബെരെയെയ്ക്കൊപ്പം കൂടുതൽ ആളുകളെ തട്ടിക്കൊണ്ട് പോയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വിവരം. യൂഗ്‌ബെരെയുടെ നഷ്ടത്തിൽ ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു. അദേഹം തന്റെ സമൂഹത്തെ വിശ്വസ്തതയോടെ സേവിച്ചു. യൂഗ്‌ബെരെയുടെ മരണം സാറ്റെംഗയിലെ ജനങ്ങൾക്ക് വലിയ ആഘാതമാണെന്ന് എ.സി.എൻ. ഇന്റർനാഷണലിന്റെ പ്രസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ സ്പെയിൻകാരിയായ മരിയ ലൊസാനോ അപലപിച്ചു.

രണ്ടു മാസം മുമ്പ്, ഡോറി രൂപതയിൽ ഒരു ചാപ്പലിൽ ഞായറാഴ്ച പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നതിനിടെ മറ്റൊരു അധ്യാപകനും കൊല്ലപ്പെട്ടിരുന്നു. ബുർക്കിന ഫാസോയിൽ അപകടകരമായ സുരക്ഷ് സാഹചര്യമാണ് നിലവിലുള്ളത്. തീവ്രവാദ ഗ്രൂപ്പുകൾ പ്രത്യേകിച്ചും ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതിനാൽ ബുർക്കിന ഫാസോയിലെ സുരക്ഷാസ്ഥിതി ഗുരുതരമായി മാറിയിരിക്കുകയാണ്.

രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളെ ഭയന്ന് മതസ്വാതന്ത്ര്യം പോലും വിലക്കപ്പെട്ടിരിക്കുകയാണ് ബുർക്കിന ഫാസോയിലെ ക്രൈസ്തവർക്ക്. കൂട്ടക്കുരുതികളും പലായനങ്ങളും തുടർക്കഥയായ ഈ പശ്ചിമ ആഫ്രിക്കൻ രാജ്യത്ത് ഞായറാഴ്ച്ചകളിൽ പള്ളിയിൽ പോയി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പോലും ഭയക്കുകയാണ് വിശ്വാസികൾ.

കത്തോലിക്ക പള്ളികളിൽ ഉൾപ്പെടെ ആരാധനാലയങ്ങളിൽ ഉണ്ടാകുന്ന അതിക്രൂരമായ ആക്രമണങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. ജീവൻ തിരിച്ചുകിട്ടുന്നവരാകട്ടെ സ്വന്തം മണ്ണിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുകയാണ്. ആക്രമണങ്ങൾ ഭയന്ന് അംഗങ്ങൾ വിട്ടുനിൽക്കുന്നതിനാൽ നിരവധി കത്തോലിക്കാ ഇടവകകൾ അനാഥമായ നിലയിലാണെന്ന് ഡോറി കത്തോലിക്കാ രൂപതാ ബിഷപ്പ് ലോറന്റ് ബിർഫ്യൂറെ ഡാബിറെ പറഞ്ഞിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.