മാലദ്വീപില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പ്രസിഡന്റ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിന്റെ ഭാവി നിര്‍ണയിക്കപ്പെടുമെന്ന് വിലയിരുത്തല്‍

മാലദ്വീപില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പ്രസിഡന്റ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിന്റെ ഭാവി നിര്‍ണയിക്കപ്പെടുമെന്ന് വിലയിരുത്തല്‍

മാലി: മാലദ്വീപില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രസിഡന്റ് മൊഹമ്മദ്‌ മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളുടെ ഭാവി നിർണയവേള കൂടിയാകും ഇന്നത്തെ തിരഞ്ഞെടുപ്പെന്നാണ് വിലയിരുത്തപ്പെടൽ. കാലങ്ങളായി ഇന്ത്യയോട് ചേർന്ന് നിൽക്കുന്ന വിദേശ നയമായിരുന്നു മാലദ്വീപ് തുടർന്നിരുന്നത്. എന്നാൽ മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യാ വിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങൾ സ്വീകരിക്കുകയായിരുന്നു.

മുഖ്യ പ്രതിപക്ഷ പാർട്ടിയും ഇന്ത്യ അനുകൂല നിലപാട് ഉയർത്തിപ്പിടിക്കുന്നവരുമായ മാലിദീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 2,85,000 മാലദ്വീപ് പൗരന്മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. ഫലം തൊട്ടടുത്ത ദിവസം പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) നേതാവായ മുയിസു അധികാരത്തിലെത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ ഈ മാസം മുയിസു നിരവധി അടിസ്ഥാന സൗകര്യ വികസന കരാറുകൾ ചൈനീസ് സർക്കാർ കമ്പനികൾക്ക് നൽകിയിരുന്നു.

മുയിസു കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുകളുണ്ടായത്. മാലദ്വീപിലുള്ള മുഴുവൻ ഇന്ത്യൻസൈനികരെയും പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. നീണ്ട ചർച്ചകൾക്കൊടുവിൽ മേയ് പത്തോടെ മുഴുവൻ സൈനികരെയും പിൻവലിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഇന്ത്യൻ സൈനികരിലെ ആദ്യ സംഘം മാലദ്വീപിൽ നിന്ന് മടങ്ങുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.