ഉൾക്കാഴ്ചകളുടെ വെളിച്ചം പരക്കട്ടെ; സാന്തോം ഇൻസൈറ്റ്സ് ആറാം ലക്കം ബ്രിസ്‌ബെനിൽ പ്രകാശനം ചെയ്തു

ഉൾക്കാഴ്ചകളുടെ വെളിച്ചം പരക്കട്ടെ; സാന്തോം ഇൻസൈറ്റ്സ് ആറാം ലക്കം ബ്രിസ്‌ബെനിൽ പ്രകാശനം ചെയ്തു

ബ്രിസ്ബെൻ: സെന്റ് തോമസ് അപ്പോസ്റ്റലേറ്റ് സിറോ മലബാർ ഫൊറോനയിലെ ബ്രിസ്ബെൻ സൗത്ത് ഇടവക സാന്തോം ഇൻസൈറ്റ്സിന്റെ ആറാം ലക്കം പ്രകാശനം ഇടവക വികാരി ഫാദർ അബ്രാഹം നാടുകുന്നേൽ നടത്തി.

എക്സിക്യൂട്ടീവ് എഡിറ്റർ സെബാസ്റ്റ്യൻ അന്തിക്കാട്ടിന്റെ നേതൃത്വത്തിലുളള പ്രവർത്തകരാണ് മാസികക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇടവക അംഗങ്ങൾക്കും മറ്റ് സമൂഹങ്ങൾക്കും സുവിശേഷവൽക്കരണത്തിനും ആശയ വിനിമയത്തിനുമുള്ള ഒരു മികച്ച ഉപാധിയായി മാസിക വളരെ കുറഞ്ഞ കാലയളവിൽ തന്നെ മാറിയിരുന്നു.

ഇടവകയെയും ഇടവകയിലെ വിവിധ ശുശ്രൂഷകളെയും കുറിച്ചുള്ള വിവരങ്ങൾ, എല്ലാ പ്രായക്കാർക്കും ഉപകാരപ്രദമായ വിഷയങ്ങളിൽ ഉള്ള അവതരണങ്ങൾ, ഇടവകയിലെ അംഗങ്ങളുടെ ക്രിയാത്മകമായ ആവിഷ്കാരങ്ങൾ, ഇടവകയിലെ പ്രധാനപ്പെട്ട അറിയിപ്പുകൾ എന്നിവ മാസികയിൽ ഉൾക്കൊള്ളുന്നു.

https://online.pubhtml5.com/hkuu/ewci/ ഈ ലിങ്കിൽ സാന്തോം ഇൻസൈറ്റ്സിന്റെ ആറാം ലക്കത്തിന്റെ ഡിജിറ്റൽ പകർപ്പ് ഇപ്പോൾ ലഭ്യമാണ്. സൗത്ത് ഈസ്റ്റ് ക്വീൻസ്ലാന്റിലെ വിശാലമായ സമൂഹത്തിനിടയിൽ പ്രത്യേകിച്ച് മലയാളി ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ഈ മാസികയ്ക്ക് നല്ല സ്വീകാര്യത ലഭിച്ചു. 1250 അച്ചടിച്ച പകർപ്പുകളും ഓൺലൈൻ വിതരണവും സംയോജിപ്പിച്ച് ഓരോ പതിപ്പിലും ഏകദേശം 8000-10000 ആളുകളിലേക്ക് എത്തിച്ചേരാൻ സാന്തോം ഇൻസൈറ്റ്സിന് കഴിയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26