മെല്‍ബണ്‍ സിറോ മലബാര്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെ 'മിഷന്‍ ടീം' ഇന്ത്യയിലേക്ക് യാത്ര തിരിച്ചു

മെല്‍ബണ്‍ സിറോ മലബാര്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെ 'മിഷന്‍ ടീം' ഇന്ത്യയിലേക്ക് യാത്ര തിരിച്ചു

മെല്‍ബണ്‍ സെന്റ് തോമസ് സിറോ-മലബാര്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെ മിഷന്‍ ടീം മാര്‍ ജോണ്‍ പനന്തോട്ടത്തിലിനൊപ്പം ഇന്ത്യയിലേക്കു യാത്ര തിരിക്കുന്നതിനു മുന്‍പ്

മെല്‍ബണ്‍: സെന്റ് തോമസ് സിറോ-മലബാര്‍ മെല്‍ബണ്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെ 'sliha daMsiha' മിഷന്‍ ടീം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യയിലെ വിവിധ മിഷന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദൈവവചനം പങ്കുവെക്കുകയും ഈശോയെ പകര്‍ന്നു നല്‍കുകയുമാണ് ഈ യുവ പ്രേഷിതരുടെ ലഷ്യം. ഓസ്ട്രേലിയലില്‍ താമസിക്കുന്ന യുവജനങ്ങള്‍ക്ക് പ്രേഷിത അനുഭവം പകരുന്ന ഈ പുതിയ സംരംഭത്തിന് മെല്‍ബണ്‍ രൂപതയുടെ യൂത്ത് അപ്പോസ്റ്റലേറ്റാണ് നേതൃത്വം നല്‍കുന്നത്.

മെല്‍ബണ്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള നാലു യുവജനങ്ങളാണ് ഇന്ത്യയിലെ ഷംസാബാദ് സിറോ മലബാര്‍ രൂപതയിലേക്കു യാത്ര തിരിച്ചത്. ടീമില്‍ ജോയല്‍ ബിജു (സെന്റ് ജോസഫ്‌സ് സിറോ-മലബാര്‍ പാരിഷ്, പെര്‍ത്ത്), ഹില്‍ഡ ഔസേപ്പച്ചന്‍ (സെന്റ് ജോസഫ്‌സ് സിറോ-മലബാര്‍ പാരിഷ്, പെര്‍ത്ത്), ടോണിയ കുരിശുങ്കല്‍ (സെന്റ് തോമസ് സിറോ-മലബാര്‍ മിഷന്‍, കാംപ്‌ബെല്‍ടൗണ്‍), ജെസ്വിന്‍ ജേക്കബ് (സെന്റ് ജോസഫ്‌സ് ക്‌നാനായ സിറോ-മലബാര്‍ മിഷന്‍, സിഡ്‌നി) എന്നിവര്‍ ഉള്‍പ്പെടുന്നു.



മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ മിഷന്‍ ഔപചാരികമായി കമ്മിഷന്‍ ചെയ്തു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള മിഷന്‍ സ്റ്റേഷനുകളിലെത്തി സംഘം യുവജനങ്ങളെ സന്ദര്‍ശിക്കുകയും മെയ് ഏഴിന് മെല്‍ബണില്‍ തിരിച്ച് എത്തുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.