സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ കയ്യേറ്റ ശ്രമം; ഇത്തവണ അതിക്രമം വനിതാ ടിടിഇയ്ക്ക് നേരെ

 സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ കയ്യേറ്റ ശ്രമം; ഇത്തവണ അതിക്രമം വനിതാ ടിടിഇയ്ക്ക് നേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്നൈ മെയില്‍ കൊല്ലം സ്റ്റേഷന്‍ കഴിഞ്ഞപ്പോഴാണ് അതിക്രമം നടന്നത്. ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു അതിക്രമം.

പരാതിയെ തുടര്‍ന്ന് ടിടഇ ചോദ്യം ചെയ്തതോടെയാണ് കയ്യേറ്റമുണ്ടായത്. കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്ന യാത്രക്കാരന്‍ വനിത ടിടിഇയുമായി തര്‍ക്കിക്കുകയും കയ്യേറ്റത്തിന് ശ്രമം നടത്തുകയുമായിരുന്നു.

ടിടിഇയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനും ഇയാള്‍ ശ്രമം നടത്തി. തുടര്‍ന്ന് കായംകുളത്ത് വച്ച് ആര്‍പിഎഫ് എത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കൊല്ലത്തേക്ക് കൊണ്ടുപോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.