കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ നല്‍കുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോണ്‍ പോള്‍ അവാര്‍ഡ് 2024 ന് സംവിധായകന്‍ ഷെയ്‌സണ്‍ പി. ഔസേഫ് അര്‍ഹനായി. 2023 ല്‍ പുറത്തിറങ്ങിയ ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലെസ് ആണ് ഷെയ്‌സണിന്റെ ആദ്യ ചിത്രം.
മുംബൈ സെന്റ് സേവിയേഴ്സ് കോളജ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ വിഭാഗം ഡീന്‍ ആയി സേവനം ചെയ്യുകയാണ് ഇപ്പോള്‍ ഷെയ്‌സണ്‍. ഇന്റര്‍നാഷണല്‍ കാത്തലിക് വിഷ്വല്‍ മീഡിയ ഗോള്‍ഡന്‍ അവാര്‍ഡ് 2024 ഉള്‍പ്പെടെ 55 ല്‍ അധികം പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ സിനിമ 2024 ലിലെ ഓസ്‌കാര്‍ നോമിനേഷനും നേടിയിരുന്നു. തിരക്കഥാകൃത് ജോണ്‍ പോളിന്റെ ഓര്‍മ്മയ്ക്കാക്കി കെസിബിസി മീഡിയ കമ്മീഷന്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്.
മെയ് 24 ന് കെസിബിസിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി അവാര്‍ഡ് സമ്മാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.