ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് എയർപോർട്ടിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയർ ഇളകിപോയി. ബോയിങ് 737 - 800 വിമാനത്തിന്റെ ചക്രമാണ് ഊരിപോയത്. സംഭവം വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുണ്ട്.
ആർക്കും പരിക്കൊന്നുമുണ്ടായിട്ടില്ലെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ഗ്രൗണ്ട് സ്റ്റാഫ് വിവരം പൈലറ്റിനെ അറിയിക്കുകയായിരുന്നു. പിന്നാലെ വിമാനം തിരിച്ച് സുരക്ഷിതമായി ഇറക്കിയ ശേഷം, ഇതിൽ അറ്റകുറ്റ പണികൾ നടത്തി. സർവീസ് മണിക്കൂറുകൾ വൈകിയാണ് വീണ്ടും പുനരാരംഭിച്ചത്.
ഈ വർഷം മാർച്ച് ആദ്യം സമാനമായൊരു സംഭവം സാൻഫ്രാൻസിസ്കോയിൽ നടന്നിരുന്നു. യുണൈറ്റഡ് എയർ ലൈൻസിന്റെ ചക്രം പറക്കലിനിടെ ഇളകി പോയിരുന്നു. ഇതിന്റെ നടുക്കുന്ന വീഡിയോകളും പുറത്ത് വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.