കേന്ദ്ര ബജറ്റ് നാളെ; കാർഷിക, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകിയേക്കും

കേന്ദ്ര ബജറ്റ് നാളെ; കാർഷിക, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകിയേക്കും

ഡല്‍ഹി: കേന്ദ്ര ബജറ്റ് നാളെ രാവിലെ പതിനൊന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. കോവിഡിനെ തുരത്തുന്നതിനുള്ള വാക്സിനേഷൻ ദൗത്യത്തിന് കൂടുതല്‍ പണം വകയിരുത്തുന്നതുൾപ്പെടെ ആരോഗ്യ മേഖലയ്ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. അടിസ്ഥാന സൗകര്യവികസനത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും ധനമന്ത്രി പ്രഖ്യാപിച്ചേക്കും.

കോവിഡ് മുക്ത ഇന്ത്യ യാഥാര്‍ഥ്യമാക്കാനുള്ള വാക്സിനേഷൻ ദൗത്യത്തിന് തന്നെയായിരിക്കും ആരോഗ്യ മേഖലയില്‍ മുൻഗണന. കൂടാതെ, ആരോഗ്യ മേഖലയ്ക്കായി സമഗ്രപദ്ധതികളും നിർദ്ദേശങ്ങളുമുണ്ടാകും. കോവിഡ് കാലം പ്രതിസന്ധിയിലാക്കിയ വ്യവസായങ്ങളെ സഹായിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. കോവിഡ് കാലത്ത് ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജുകളുടെ തുടര്‍ച്ച ഈ ബജറ്റിലുണ്ടാകും.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയടക്കം കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി ഭാഗികമായോ പൂര്‍ണമായോ വിറ്റഴിക്കാനും സാധ്യതയുണ്ട്. കാര്‍ഷിക മേഖലയുടെ ആധുനികവത്കരണത്തിന് കൂടുതല്‍ പദ്ധതി പ്രഖ്യാപനങ്ങളുണ്ടാകാം. ചെറുകിട, നാമമാത്ര കര്‍ഷകരുടെ ഉന്നമനത്തിന് കൂടുതല്‍ സഹായങ്ങളും ബജറ്റിലുടെ പ്രതീക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.