യെരെവൻ: ഓട്ടോമൻ തുർക്കികൾ നൂറ് വർഷം മുൻപ് നടത്തിയ വംശഹത്യയെ അതിജീവിച്ച അർമേനിയൻ ക്രൈസ്തവർ ഇപ്പോഴും നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ. അർമേനിയൻ വംശഹത്യയുടെ നൂറ്റിയൊൻപതാം വാർഷികം ലോകമെമ്പാടും ആചരിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. അർമേനിയൻ വംശഹത്യ ഒരു ഓർമദിനം മാത്രമല്ല, മറിച്ച് ഇപ്പോൾ ആയിരിക്കുന്ന ഒരു ചരിത്ര നിമിഷം ആയിട്ടാണ് തോന്നുന്നതെന്ന് അർമേനിയൻ ആക്ടിവിസ്റ്റായ സിസിമോൺ റിസ്‌കല്ല പറഞ്ഞു.
1915 ൽ നടന്ന അർമേനിയൻ വംശഹത്യയിൽ 15 ലക്ഷത്തോളം ക്രൈസ്തവർക്കാണ് ജീവൻ നഷ്ടമായത്. ഇതിനെ അമേരിക്ക അടക്കം മുപ്പതോളം രാജ്യങ്ങൾ വംശഹത്യയായി അംഗീകരിക്കുന്നുണ്ടെങ്കിലും തുർക്കി ഇതുവരെ അതിന് തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് അർമേനിയയുടെ അയൽ രാജ്യമായ അസർബൈജാൻ - നാഗോർണോ കാരബാക്ക് മേഖലയിൽ അക്രമണം നടത്തി ഒരു ലക്ഷത്തോളം അർമേനിയൻ വംശജരെ അവരുടെ വീടുകളിൽ നിന്നും തുരത്തിയത്. അർമേനിയക്കാരുടെ കൂട്ട പലായനത്തെ വംശീയ ഉന്മൂലനം എന്നാണ് ഏതാനും അന്താരാഷ്ട്ര നേതാക്കൾ വിശേഷിപ്പിച്ചതെന്നും റിസ്കല്ല പറഞ്ഞു.
അസർബൈജാനും തുർക്കിയും ഇപ്പോൾ അർമേനിയയെ ശരിയായ രീതിയിൽ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്. അസർബൈജാനും തുർക്കിയും ഇവിടംകൊണ്ട് നിർത്തില്ലെന്നും അർമേനിയ മുഴുവനായി പിടിച്ചെടുക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നും സിസിമോൺ റിസ്‌കല്ല പറഞ്ഞു. ഏകദേശം 30 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള അർമേനിയ ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാജ്യമായിട്ടാണ് അറിയപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.