മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടംപിടിച്ചു. ഇതാദ്യമായാണ് സഞ്ജു ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്നത്. എസ്. ശ്രീശാന്തിന് ശേഷം ലോകകപ്പ് ടീമിലെത്തുന്ന ആദ്യ മലയാളിയാണ് സഞ്ജു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം യുവതാരം യശസ്വി ജയ്സ്വാളായിരിക്കും ടീമില്‍ ഓപ്പണറുടെ ഓപ്പണറുടെ റോളിലെത്തുക. വിരാട് കോലിയും സൂര്യ കുമാര്‍ യാദവുമാണ് മിഡില്‍ ഓര്‍ഡറില്‍. ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ തുടങ്ങിയവരാണ് ടീമിലെ ഓള്‍ റൗണ്ടർമാർ. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലുമാണ് സ്പിന്നര്‍മാരായി ടീമില്‍ ഇടംപിടിച്ചത്.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ , ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ , അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ്. റിസർവ് താരങ്ങൾ: ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.