മാളവികയ്ക്ക് മംഗല്യം; താലികെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍

 മാളവികയ്ക്ക് മംഗല്യം; താലികെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍

തൃശൂര്‍: സിനിമ താരങ്ങളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് നെന്മാറ സ്വദേശി നവനീത് ഗിരീഷാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സിനിമ താരങ്ങളും പങ്കെടുത്തു. രാവിലെ 6.15 നായിരുന്നു മുഹൂര്‍ത്തം.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം നടന്നത്. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് നവനീത്. ജയറാമിന്റെ മകന്‍ കാളിദാസ്, ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

താലികെട്ടല്‍ ചടങ്ങിന് ശേഷം തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച വിരുന്നില്‍ ചലച്ചിത്ര, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, നടന്‍ മോഹന്‍ലാല്‍, ദിലീപ്, കാവ്യ മാധവന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, എംഎ യൂസഫലി, ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.