വേനല്‍ ചൂടിനെ ശമിപ്പിക്കാന്‍ ഇതാ ഒരു നാടന്‍ സംഭാരം

വേനല്‍ ചൂടിനെ ശമിപ്പിക്കാന്‍ ഇതാ ഒരു നാടന്‍ സംഭാരം

പൊള്ളുന്ന ചൂടില്‍ നിന്ന് ശരീരത്തെ തണുപ്പിക്കാന്‍ നല്ല നാടന്‍ സംഭാരം കുടിച്ചാല്‍ മതിയാകും. അത്തരത്തില്‍ ചൂടുകാലത്ത് കുടിക്കാന്‍ പറ്റിയ ഒരു വെറൈറ്റി സംഭാരം ആണ് നെല്ലിക്കയും മോരും കൂടി ചേര്‍ത്തുണ്ടാക്കുന്ന സംഭാരം.

വേണ്ട ചേരുവകള്‍

നല്ല കട്ട തൈര് - ആവശ്യത്തിന്
നെല്ലിക്ക - 2 അല്ലെങ്കില്‍ എത്രയാണോ തൈര് എടുക്കുന്നത് അതിന് അനുസരിച്ച്
മല്ലിയില- ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
പച്ചമുളക് - ഒരു കഷ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
ഉപ്പ്- ആവശ്യത്തിന്
തിളപ്പിച്ചാറിയ വെള്ളം

തയ്യാറാക്കുന്ന വിധം

മേല്‍പ്പറഞ്ഞയെല്ലാം കുടി മിക്‌സിയില്‍ ഇട്ടു അടിച്ചെടുക്കുക. നെല്ലിക്കയുടെ കുരു കളഞ്ഞിട്ടു വേണം അടിച്ചെടുക്കാന്‍. ഉപ്പും ചേര്‍ത്ത് തയ്യാറാക്കിയ നല്ലൊരു നെല്ലിക്ക സംഭാരം ഈ ചൂട് സമയത്തു കുടിച്ചാല്‍ തന്നെ ശരീരത്തിനും മനസിനും നല്ല കുളിര്‍മ കിട്ടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.