റിയാദ്: സൗദിയില്‍നിന്നും എക്സിറ്റ്, റീ എന്‍ട്രി വിസയില്‍ പോയവര്‍ നിശ്ചിതസമയത്തിനകം അത് പുതുക്കിയില്ലെങ്കില്‍ യാത്രാ വിലക്കുണ്ടാകുമെന്ന് പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. റീ എന്‍ട്രി പുതുക്കാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക.
എന്നാല്‍, സ്വന്തം സ്പോണ്‍സര്‍ക്ക് കീഴില്‍ മറ്റൊരു വിസയില്‍ വരാനായാല്‍ വിലക്ക് ബാധകമാവില്ല. സൗദിയില്‍നിന്നും വെക്കേഷന് നാട്ടില്‍ പോവാന്‍ വേണ്ടിയുള്ളതാണ് എക്സിറ്റ്, റീ എന്‍ട്രി വിസ. ഇത് നാട്ടില്‍ പോകുന്ന സമയത്ത് തന്നെ ഒരു വര്‍ഷത്തേക്ക് വരെ ഇഷ്യൂ ചെയ്യാം.
കൊവിഡ് സാഹചര്യത്തിലും മറ്റും നാട്ടില്‍ പോയ പലരും രണ്ടോ മൂന്നോ മാസത്തേക്കാണ് റീ എന്‍ട്രി എക്സിറ്റ് വിസയെടുക്കാറുള്ളത്. ഈ സമയത്തിനകം പ്രവാസികള്‍ സൗദിയില്‍ തിരിച്ചെത്തണം. സാധിക്കാത്തവര്‍ക്ക് റീ എന്‍ട്രി വിസ നീട്ടാം. സ്പോണ്‍സറുടെ സഹായത്തോടെ ഓണ്‍ലൈനായി റീ എന്‍ട്രി വിസ പുതുക്കണം. കാലാവധി അവസാനിക്കുന്നതിന് മുമ്പാണ് പുതുക്കേണ്ടത്.
കാലാവധി അവസാനിച്ചാല്‍ വിസ റദ്ദാവും. ഇതോടെ മൂന്നുവര്‍ഷം യാത്രാവിലക്ക് നേരിടേണ്ടിവരും. അതേസമയം, പഴയ സ്പോണ്‍സറുടെ അടുത്തേക്കുതന്നെ പുതിയ വിസയില്‍ വരാനാണെങ്കില്‍ ഈ വിലക്ക് ബാധകമാവില്ല. പുതിയ സ്പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് വിലക്ക്.
അതിനാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിമാന വിലക്ക് കാരണം നാട്ടില്‍നിന്ന് മടങ്ങാന്‍ കഴിയാത്തവര്‍ യഥാസമയം സ്പോണ്‍സറുമായി ബന്ധപ്പെട്ട് റീ എന്‍ട്രി വിസ പുതുക്കണം. സ്വമേധയാ റീ എന്‍ട്രി നീട്ടിക്കിട്ടുന്ന സാഹചര്യം നിലവിലില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.