മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കുമായി ഒരു ദിവസം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പാ

മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കുമായി ഒരു ദിവസം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി: ആഗോള സഭയിൽ ഇനി വയോജനങ്ങൾക്കായും ഒരു ദിവസം. തന്റെ ഞായറാഴ്ച സന്ദേശത്തിന് ശേഷമാണ് ഫ്രാൻസിസ് മാർപാപ്പ ഈ പ്രഖ്യാപനം നടത്തിയത്. ഈ വർഷം മുതൽ എല്ലാ ജൂലൈ മാസത്തിലെയും നാലാമത്തെ ഞായറാഴ്ച്ച മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും മറ്റെല്ലാ വയോജനങ്ങളുടെയും ദിവസമായി ആഘോഷിക്കും. ഈശോയുടെ വല്യപ്പനും വല്യമ്മയുമായ വി യോവാക്കിമിന്റെയും വി അന്നയുടെയും തിരുന്നാളിനോട് അടുത്ത ദിവസമാണ് പാപ്പ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പാശ്ചാത്യ സഭയിൽ ജൂലൈ 26 നാണ് ഈ വിശുദ്ധരുടെ തിരുന്നാൾ കൊണ്ടാടുന്നത്.


യേശുവിനെ ദേവാലയത്തിൽ സമർപ്പിച്ചതിന്റെ ഓർമ്മയുടെ തിരുന്നാളും ഈ ദിവസത്തിനോട് അടുത്ത് വരുന്നു. വൃദ്ധരായ ശിമയോനും അന്നയും യേശു, മിശിഹാ ആണെന്ന് തിരിച്ചറിഞ്ഞു. അവർക്ക് ജ്ഞാനം കൊടുത്ത പരിശുദ്ധാത്മാവ് ഇന്നും പ്രായമാവരുടെ ചിന്തകളെ ഉത്തേജിപ്പിക്കുകയും ജ്ഞാനം പകർന്ന് കൊടുക്കുകയും ചെയുന്നു. അവരുടെ വാക്കുകൾ വിലയുള്ളതാണെന്നും അവർ തലമുറകളുടെ വേരുകൾ സംരക്ഷിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. വാർദ്ധക്യം ഒരു സമ്മാനമാണെന്ന് അവർ നമ്മെ ഓർമ്മിപ്പിക്കുന്നു. ജീവിതാനുഭവം തലമുറകളിലേക്ക് കൈമാറുന്നതും തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പ്രായമായവരാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു

മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും മുതിർന്നവരുടെയും ലോക ദിനം താൻ സ്ഥാപിച്ചതിന്റെ കാരണം നാം പലപ്പോഴും അവരെ മറന്നുപോകുന്നു എന്നതാണ്. മുത്തശ്ശിമാരും , മുത്തച്ഛന്മാരും , പേരക്കുട്ടികളും പരസ്പരം അറിയേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഊന്നിപ്പറഞ്ഞു. ആദ്യത്തെ വയോജന ദിനാഘോഷം ഈ വർഷം ജൂലൈ 25ന് വൈകുന്നേരം സെന്റ് പീറ്റേഴ്‌സ്ബർഗ്ഗിൽ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26