ദുബായ് ഇമിഗ്രേഷൻ ജീവനക്കാരുടെ സന്തോഷ സൂചകങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിഭാഗങ്ങളെ ആദരിച്ചു

ദുബായ് ഇമിഗ്രേഷൻ ജീവനക്കാരുടെ സന്തോഷ സൂചകങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിഭാഗങ്ങളെ ആദരിച്ചു

ദുബായ്: ജീവനക്കാരുടെ സംതൃപ്തിയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള ഭാഗമായി, ജീവനക്കാരുടെ സന്തോഷ സർവേ ഫലങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിഭാഗങ്ങളെ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ( ദുബായ് ഇമിഗ്രേഷൻ ) ആദരിച്ചു.എക്സിക്യൂട്ടീവ് കൗൺസിലിന്റെ പഠനത്തിന്റെ ഭാഗമായി നടത്തിയ സർവേയിലൂടെയാണ് ജീവനക്കാരുടെ ഇടയിൽ ഏറ്റവും ഉയർന്ന സന്തോഷ നിലവാരം കൈവരിച്ചവരെ കണ്ടെത്തിയത്.ഏതാനും മാസങ്ങൾക്കു മുമ്പ് മൊത്തത്തിലുള്ള ദുബൈ സര്‍ക്കാര്‍ ജീവനക്കാരുടെ സന്തുഷ്ടി സൂചികയില്‍
95.17% നേട്ടം കൈവരിച്ചു ദുബായ് ഇമിഗ്രേഷൻ ഒന്നാം സ്ഥാനം നേടിയിരുന്നു

ജിഡിആർഎഫ്‌എ ദുബായ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയാണ് സന്തോഷ സുചികളിലെ ഫലങ്ങൾ പ്രഖ്യാപിച്ചത്. ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, അസിസ്റ്റന്റ് ഡയറക്ടർമാർ, ഡിപ്പാർട്ട്‌മെന്റ് ഹെഡുകൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.ജീവനക്കാരുടെ സംതൃപ്തിയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള ഡിപ്പാർട്ട്‌മെന്റിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് വകുപ്പിന്റെ സന്തോഷ സൂചിക ഫലങ്ങൾ പ്രഖ്യാപിച്ചത്.

സന്തോഷ നിലവാരം ഉയർത്തുന്നതിനായി നിരവധി തന്ത്രങ്ങൾ ജിഡിആർഎഫ്‌എ നടപ്പിലാക്കി.ഇതിൽ മികച്ച ജോലി-ജീവിത സന്തുലിതാവസ്ഥ, പ്രൊഫഷണൽ വികസന അവസരങ്ങൾ, മത്സരാധിഷ്ഠിത ശമ്പളവും ആനുകൂല്യങ്ങളും, സഹകരണാത്മകവും പിന്തുണയുള്ളതുമായ ജോലി സംസ്കാരം എന്നിവ ഉൾപ്പെടുന്നു.ജീവനക്കാരുടെ സന്തോഷം സ്ഥാപനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് ലഫ്റ്റനന്റ് ജനറൽ അൽ മറി പറഞ്ഞു. സന്തോഷകരവും പ്രചോദിപ്പിക്കുന്നതുമായ ഒരു ജോലി സംസ്കാരം സൃഷ്ടിക്കുന്നതിലൂടെ, ജീവനക്കാർക്ക് അവരുടെ പരമാവധി പ്രകടനം കാഴ്ചവെക്കാനും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ നേടുന്നതിന് സംഭാവന നൽകാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.