പെർത്ത്: പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക കാറ്റിക്കിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബൈബിൾ കലോത്സവം മെയ് 11 ശനിയാഴ്ച പെർത്ത് സെർബിയൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഉച്ചക്ക് 12.30 ന് ഇടവക വികാരി ഫാദർ അനീഷ് ജെയിംസ് വി.സി ബൈബിൾ കലോത്സവം ഉദ്ഘാടനം ചെയ്യും.
തുടർന്ന് ബൈബിളിനെ ആസ്പദമാക്കിയുള്ള സംഘ ഗാനം, ക്വിസ്, ഫാൻസി ഡ്രസ്, മാർഗം കളി, സംഘ നൃത്തം, ടാബ്ലോ, സ്കിറ്റ് തുടങ്ങിയ മത്സര പരിപാടികൾ അരങ്ങേറും. മൂന്ന് ഘട്ടങ്ങളിലായി സംഘടിപ്പിച്ച ബൈബിൾ കലോത്സവത്തിന്റെ വ്യക്തിഗത മത്സരങ്ങൾ ഇതിനോടകം കഴിഞ്ഞിരുന്നു.
ബൈബിൾ വചനങ്ങളുടെ എഴുതൽ, പ്രസംഗം, സിംഗിൾ സോങ്, ബൈബിൾ പാരായണം, ഉപന്യാസം, കവിതാ രചന, പെൻസിൽ ഡ്രോയിങ് തുടങ്ങിയ മത്സരങ്ങൾ ഒന്നും രണ്ടും ഘട്ടങ്ങളിലായി സംഘടിപ്പിച്ചിരുന്നു. ഇടവക വികാരിക്ക് പുറമേ അസിസ്റ്റന്റ് വികാരി ഫാ. ബിബിൻ വേലമ്പറമ്പിൽ, കൈക്കാരന്മാർ, കാറ്റിക്കിസം പ്രിൻസിപ്പൽ, കാറ്റിക്കിസം കോർഡിനേറ്റർമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.