വിഷ്ണുപ്രിയ കൊലക്കേസ്; ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച

വിഷ്ണുപ്രിയ കൊലക്കേസ്; ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച

കണ്ണൂർ: മനുഷ്യത്വം മരവിച്ച വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. തലശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് വിധി പറയുക. പ്രണയ പകയെ തുടർന്നാണ് പാനൂർ സ്വദേശി 23 കാരി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്.

2‌022 ഒക്ടോബർ‌ 22 നായിരുന്നു നാടിനെ ഞെട്ടിച്ച കൊടും ക്രൂരത. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെയിലാണ് കിടപ്പുമുറിയിൽ‌ അതിക്രമിച്ച് കയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം കഴുത്തിന് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. സുഹൃത്തിനെ വീഡിയോ കോൾ ചെയ്ത 13 സെക്കൻഡ് വീഡിയോയാണ് കേസിൽ നിർണായക വഴിത്തിരിവായത്.

മുൻകൂട്ട‍ി തീരുമാനിച്ചുറപ്പിച്ച് ആസൂത്രണം ചെയ്താണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതെന്ന വാദവും തലശേരി കോടതി ശരിവച്ചു. സാക്ഷികളില്ലാത്ത കേസ് സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുടെയും ബലത്തിലാണ് അന്വേഷണം പുരോ​ഗമിച്ചത്. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺ രേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി. കൂത്തുപറമ്പിലെ കടയിൽ നിന്ന് ശ്യാംജിത്ത് ചുറ്റികയും കയ്യുറയും വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.