മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ 41കാരന്നാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. രോഗം കരളിനെ ബാധിച്ചതിനാൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുളള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. രോഗത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

വൈറൽ ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ ഓഫീസറും ആരോഗ്യ പ്രവർത്തകരും ഇയാളുടെ വീട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചിരുന്നു. ഏപ്രിൽ 22നാണ് വൈറൽ ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചത്. 26 ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയുമായിരുന്നു.

മലപ്പുറം ജില്ലയിൽ ഈ വർഷം ജനുവരി മുതൽ 3184 സംശയാസ്പദമായ ഹെപ്പറ്റൈറ്റിസ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് മാസത്തിൽ ഒരു മരണവും ഏപ്രിൽ മാസത്തിൽ നാലു മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.