പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുല്‍ വിദേശത്തേക്ക് കടന്നതായി സൂചന

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുല്‍ വിദേശത്തേക്ക്  കടന്നതായി സൂചന

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ വിദേശത്തേക്ക് കടന്നതായി സൂചന. ബംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. പന്തീരങ്കാവ് പൊലീസിന്റെ സഹായത്തോടെയാണ് ഇയാള്‍ വിദേശത്തേക്ക് കടന്നതെന്നാണ് വിവരം. രാഹുലിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പെണ്‍കുട്ടിക്ക് ഭര്‍ത്താവില്‍ നിന്ന് ശാരീരിക ആക്രമണം നേരിട്ടതായി പരിശോധിച്ച ഡോക്ടറുടെ കുറിപ്പില്‍ പറയുന്നു. നെറ്റിയില്‍ ഇടി കൊണ്ട് ചതഞ്ഞതിന് സമാനമായ പാടുകളുണ്ട്. ചുണ്ടിലും കഴുത്തിലും കൈയ്ക്കും പരുക്കുണ്ടെന്നും ഡോക്ടറുടെ കുറിപ്പില്‍ വ്യക്തമാക്കുന്നു. സിടി സ്‌കാനിനും എല്ലുരോഗ വിദഗ്ധനെയും കാണിക്കാനും കുറിപ്പില്‍ നിര്‍ദ്ദേശമുണ്ട്.

സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല മര്‍ദിച്ചതെന്നും യുവതിയുടെ കാമുകന്‍ വിളിച്ചത് മകന്‍ കണ്ടുപിടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നുമാണ് രാഹുലിന്റെ മാതാവ് ഉഷയുടെ പ്രതികരണം.

രാഹുല്‍ ഇപ്പോള്‍ എവിടെയാണെന്നറിയില്ല. വക്കീലിനെ കാണാനാണെന്ന് പറഞ്ഞ് ഇന്നലെ ഉച്ചക്കാണ് പോയത്. മുന്‍പത്തെ കല്യാണത്തിന്റെ കാര്യമൊക്കെ ഈ കുട്ടിയോട് പറഞ്ഞതാണ് എന്നും ഉഷ വ്യക്തമാക്കി.

എന്നാല്‍ പ്രതിയുടെ അമ്മ പറയുന്നത് പച്ചക്കള്ളമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. മകനെ രക്ഷിക്കാനുള്ള അടവാണെന്നും മര്‍ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ട് തന്നെയാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മകളെ മര്‍ദിച്ചുവെന്ന് രാഹുല്‍ തന്നെ സമ്മതിച്ചിരുന്നു. രാഹുലിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നും പിതാവ് പറഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.