ലണ്ടൻ: തടാകത്തിൽ നീന്തുന്നതിനിടെ അക്രമിക്കാൻ വന്ന മുതലയുടെ കൈയിൽ നിന്നും തന്റെ ഇരട്ട സഹോദരിയെ സാഹസികമായി രക്ഷപ്പെടുത്തിയ ബ്രിട്ടീഷ് യുവതി ജോർജിയ ലൗറിയെ ധീരതാ പുരസ്കാരം നൽകി ആദരിച്ച് ചാൾസ് രാജാവ്. മുതല അക്രമത്തില്‍ നിന്നും ഇരട്ട സഹോദരിയെ രക്ഷപ്പെടുത്തിയ സ്ത്രീക്ക് രാജാവ് ആദ്യമായി ഏര്‍പ്പെടുത്തിയ സിവിലിയന്‍ ഗാലന്‍ട്രി ലിസ്റ്റില്‍ ധീരതയ്ക്കുള്ള പുരസ്‌കാരം. തന്റെ സഹോദരി മെലിസയെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ച ജീവിയെ ധൈര്യപൂര്‍വ്വം നേരിടുകയാണ് 31-കാരി ജോര്‍ജിയ ലോറി ചെയ്തത്.
മെക്സിക്കോയിലെ തടാകത്തിൽ 2021 ജൂണിൽ നീന്തുമ്പോഴാണു സഹോദരി മെലിസയെ കൂറ്റൻ മുതല പിടികൂടി വെള്ളത്തിനടിയിലേക്കു കൊണ്ടുപോകുന്നത് ജോർജിയ കണ്ടത്. അധികം വൈകാതെ അബോധാവസ്ഥയിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മെലിസയെ കണ്ടെത്തി.
ബോട്ടിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും മുതലയെത്തി പിടികൂടി. ധൈര്യം കൈവിടാതെ മുതലയെ ജോർജിയ നേരിട്ടു. മുഖത്ത് പലതവണ ശക്തിയായി ഇടിച്ച് പിടി വിടുവിച്ച് മെലിസയെ ജോർജിയ രക്ഷിച്ചു. ഏറെ നാൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടന്ന മെലിസ പിന്നീടു ജീവിതത്തിലേക്കു തിരിച്ചു വന്നു. മുതലയെ ആക്രമിക്കുന്നതിനിടയിൽ ജോർജിയയുടെ മുഷ്ടിയിൽ വലിയ മുറിവുണ്ടായി. വയറ്റിലും കാലിലുമടക്കം പരുക്കേൽക്കുകയും ചെയ്തു.
ശാരീരികമായ പരുക്കുകളില്‍ നിന്നും ഇപ്പോള്‍ മുക്തരായിട്ടുണ്ടെങ്കിലും മാനസികമായ മുറിവുകള്‍ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ഇപ്പോള്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിംഗ്‌സ് ഗാലന്‍ട്രി മെഡലാണ് ഈ സാഹസികതയ്ക്ക് ജോര്‍ജിനയെ തേടിയെത്തിയത്. ധൈര്യപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് ലഭിച്ചതായി കത്ത് ലഭിച്ചപ്പോള്‍ ഞെട്ടിയെന്നാണ് ബെര്‍ക്ഷയര്‍ സ്വദേശിനിയായ ജോര്‍ജിന പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.