കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് നേരിട്ട് പറക്കാന്‍ പുതിയ പ്രതിദിന വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് നേരിട്ട് പറക്കാന്‍ പുതിയ പ്രതിദിന വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

അബുദാബി: യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയില്‍ നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസിന് തുടക്കമിട്ട് ഇന്‍ഡിഗോ. അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള സര്‍വീസ് കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കും തിരിച്ചും യാത്രചെയ്യുന്ന പ്രവാസികള്‍ക്ക് വലിയ നേട്ടമാകും

കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്.

അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.45ന് പുറപ്പെടുന്ന വിമാനം കണ്ണൂരില്‍ 8.40ന് എത്തും. കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 12.40ന് പുറപ്പെട്ട് അബുദാബിയില്‍ പുലര്‍ച്ചെ 2.35ന് എത്തുംവിധമാണ് നേരിട്ടുള്ള സര്‍വീസ് (പ്രാദേശിക സമയപ്രകാരം).

അബുദാബിയിലേക്കുള്ള സര്‍വീസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 21 പ്രതിവാര സര്‍വീസുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ ഇന്‍ഡിഗോയുടെ അബുദാബിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 63 ആയി.

പുതിയ സര്‍വീസ് പ്രഖ്യാപിച്ചുകൊണ്ട് സുപ്രധാന ചുവടുവെപ്പാണ് ഇന്‍ഡിഗോ നടത്തിയിരിക്കുന്നതെന്ന് അബുദാബി എയര്‍പോര്‍ട്ട്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എലീന സോര്‍ലിനി പറഞ്ഞു. ഇന്‍ഡിഗോയുടെ പ്രഖ്യാപനം പ്രാദേശിക ഹബ് എന്ന നിലയിലുള്ള അബുദാബിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ ശൃംഖല ശക്തിപ്പെടുത്താനും സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.