ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്: ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 25 മുതല്‍

ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്: ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 25 മുതല്‍

ഹൂസ്റ്റണ്‍: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ടെക്‌സാസ്-ഒക്‌ലഹോമ റീജിയനിലെ എട്ട് പാരീഷുകള്‍ പങ്കെടുക്കുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് ( ഐപിഎസ്എഫ്), മെയ് 25 മുതല്‍ 27 വരെ ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളോടെ ആരംഭിക്കുന്നു.

17 ഇനങ്ങളിലെ മറ്റ് മത്സരങ്ങള്‍ 2024 ഓഗസ്‌ററ് ഒന്ന് മുതല്‍ നാല് വരെ ഫോര്‍ട്ട് ബെന്‍ഡ് എപിസെന്ററില്‍ നടക്കുന്നതായിരിക്കും. ഈ കായിക മാമാങ്കത്തില്‍ 1700 ഓളം കായിക താരങ്ങളെയും 5000 കാണികളെയും പ്രതീക്ഷിക്കുന്നു.


പരിപാടിയുടെ സ്‌പോണ്‍സേഴ്സ്:

ഇവന്റ് സ്‌പോണ്‍സര്‍ ജിബി പാറക്കല്‍, പിഎസ്ജി ഗ്രൂപ്പ് ആണ് മുഖ്യ സ്‌പോണ്‍സര്‍. കെംപ്ലാസ്‌ററ് കിര (ഗ്രാന്റ് സ്‌പോണ്‍സര്‍), ജെയിംസ് ഒലൂട്ട് നേതൃത്വം നല്‍കുന്ന ഹൂസ്റ്റണ്‍ മോര്‍ട്ടഗേജ് (പ്ലാറ്റിനം സ്‌പോണ്‍സര്‍ ), അനീഷ് സൈമണ്‍ നേതൃത്വം നല്‍കുന്ന ഫോര്‍സൈറ്റ് ഡെവലപ്പേഴ്‌സ് LLC (ഗോള്‍ഡ് സ്‌പോണ്‍സര്‍) തുടങ്ങിയവരാണ് മറ്റ് സ്പോണ്‍സര്‍മാര്‍.

ഐപിഎസ്എഫ് 2024 ന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ ഇടവകയില്‍ ഫാമിലി നൈറ്റ് സംഘടിപ്പിച്ചു. ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് പാറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐപിഎസ്എഫ് 2024 ലെ എല്ലാ സ്‌പോണ്‍സര്‍മാരേയും ചടങ്ങില്‍ സംഘാടകര്‍ ആദരിച്ചു.


പങ്കെടുക്കുന്ന പള്ളികള്‍:

സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ഓസ്റ്റിന്‍
സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, സാന്‍ അന്റോണിയോ
ഡിവൈന്‍ മേഴ്സി കാത്തലിക് ചര്‍ച്ച്, എഡിന്‍ബര്‍ഗ്
സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ഹൂസ്റ്റണ്‍
സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ഗാര്‍ലന്‍ഡ്
ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ഒക്‌ലഹോമ
സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, കോപ്പല്‍
സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, പെയര്‍ലാന്‍ഡ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.