കോട്ടയം: ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ നിരയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉള്‍പ്പെടുത്തി. ഏഴാം ക്ലാസ് സാമൂഹികശാസത്രം പുതിയ പുസ്തകത്തിന്റെ നാലാം അധ്യായത്തിലാണ് പ്രമുഖരുടെ നിരയില്‍ ചാവറയച്ചനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശ്രീ നാരായണ ഗുരു, കുര്യാക്കോസ് ഏലിയാസ് ചാവറ, അയ്യ വൈകുണ്ഠ സ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, പൊയ്കയില്‍ യോഹന്നാന്‍, പണ്ഡിറ്റ് കെ.പി. കറുപ്പന്‍, ദാക്ഷായണി വേലായുധന്‍ എന്നീ ക്രമത്തിലാണ് സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ നിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീ നാരായണ ഗുരുവിനും മുന്നേ കേരള സമൂഹത്തില്‍ സാമുഹിക പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചാവറയച്ചനെ ഈ പട്ടികയില്‍ ചേര്‍ക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
വിദ്യാഭ്യാസം, അയിത്തോച്ചാടനം, സാഹിത്യം, മാധ്യമ പ്രവര്‍ത്തനം, ദളിത് ഉന്നമനം തുടങ്ങി വിവിധ തലങ്ങളില്‍ നാടിന്റെ മുന്‍നിര നവോത്ഥാന നായകനാണ് സിഎംഐ സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ ചാവറയച്ചന്‍. മാന്നാനത്ത് സംസ്‌കൃത പാഠശാല സ്ഥാപിച്ചതും കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടതുമൊക്കെ അദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.