ഹൈദരാബാദ് സ്വദേശികളെ ഗൂഗിൾ മാപ്പ് ചതിച്ചു: വിനോദ സഞ്ചാരികളുടെ കാർ തോട്ടിൽ മറിഞ്ഞു

ഹൈദരാബാദ് സ്വദേശികളെ ഗൂഗിൾ മാപ്പ് ചതിച്ചു: വിനോദ സഞ്ചാരികളുടെ കാർ തോട്ടിൽ മറിഞ്ഞു

​കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി കാർ ഓടിച്ച വിനോദ സഞ്ചാരികളുടെ കാർ തോട്ടിലേക്ക് മറിഞ്ഞു. കോട്ടയം കുറുപ്പുംന്തറയിൽ പുലർച്ചെ അഞ്ച് മണിയോടെ യായിരുന്നു അപകടം. യാത്രക്കാരെ രക്ഷപ്പെടുത്തി. ഹൈദരാബാദ് സ്വദേശികളായ മൂന്ന് പുരുഷന്മാരും സ്ത്രീയുമായിരുന്നു കാറിലുണ്ടായിരുന്നത്.

മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്കുള്ള യാത്രക്കിടെയിലാണ് അപകടം. നാട്ടുകാരും ഫയർ​​ഫോഴ്സും ചേർന്നാണ് കാർ​ തോട്ടിൽ നിന്ന് കരക്കെടുത്തു. നിരവധി അപകടങ്ങൾ നേരത്തെ നടന്നിട്ടുള്ള തോടിനരികിൽ ഇപ്പോഴും ഒരു തടയണയില്ലാത്തത് അപകടങ്ങൾ ആവർത്തിക്കാൻ കാരണമായി പ്രദേശവാസികൾ പറയുന്നു. മുമ്പ് നിരവധി തവണ ഈ തോട്ടിൽ കാറുകൾ വീണിട്ടുള്ളതുകൊണ്ടുതന്നെ നാട്ടുകാർ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.