പോര്‍ട്ട്-ഓ-പ്രിന്‍സ്: ഹെയ്തിയില്‍ അമേരിക്കന്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് മിഷനറിമാരെ ഗുണ്ടാ സംഘങ്ങള്‍ കൊലപ്പെടുത്തി. യുഎസില്‍ നിന്നുള്ള ദമ്പതികള്‍ ഡേവി ലോയിഡ് (23), നതാലി ലോയ്ഡ് (21), മിഷന്‍ ഡയറക്ടര്‍ ജൂഡ് മോണ്ടിസ് എന്നീ മിഷനറിമാരാണ് ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. നതാലി ലോയ്ഡ് മിസോറി സംസ്ഥാന പ്രതിനിധിയുടെ മകളാണ്.
രണ്ടു പതിറ്റാണ്ടിലേറെയായി ഡേവി ലോയിഡിന്റെ മാതാപിതാക്കള്‍ നടത്തുന്ന മിഷന്‍സ് ഇന്‍ ഹെയ്തി ഇന്‍കോര്‍പ്പറേഷനിലെ പ്രവര്‍ത്തകരായിരുന്നു കൊല്ലപ്പെട്ട മിഷനറിമാര്‍. വ്യാഴാഴ്ച വൈകുന്നേരം പോര്‍ട്ട്-ഓ-പ്രിന്‍സ് പള്ളിയില്‍ നിന്ന് ഇവര്‍ പുറത്തേക്ക് പോകുമ്പോള്‍ ഗുണ്ടാസംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തോക്കുധാരികളായ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഇവരുടെ മരണ വിവരം മിഷന്‍ സ്ഥാപകയും ഡേവി ലോയിഡിന്റെ അമ്മയുമായ അലീഷ്യ ലോയ്ഡാണ് സ്ഥീകരിച്ചത്.
ആദ്യം എത്തിയ ഗുണ്ടാസംഘം സംഘടനയുടെ ജീവനക്കാരനെ മര്‍ദിക്കുകയും സംഘടനയുടെ വാഹനങ്ങളും മറ്റ് സാധനങ്ങളും കൊണ്ടുപോകുകയും ചെയ്തു. പിന്നീട് രണ്ടാമത്തെ സംഘം എത്തി സംഘടനയുടെ കീഴിലുള്ള ചെറിയ വീട്ടില്‍ താമസിച്ചിരുന്ന ഡേവിഡ് ലോയ്ഡിനെയും ഭാര്യ നതാലി ലോയ്ഡിനെയും 20 വര്‍ഷമായി മിഷന്‍ സ്ഥാപനത്തില്‍ താമസിച്ചിരുന്ന ഹെയ്തിയന്‍ ജീവനക്കാരനെയും കൊലപ്പെടുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നും അലീഷ്യ വ്യക്തമാക്കി. ഹെയ്തി പോലീസ് ഇതുവരെയും വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഹെയ്തിയില്‍ ഗുണ്ടാസംഘങ്ങളാല്‍ കൊല്ലപ്പെട്ട രണ്ട് യുഎസ് പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.