ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഭരണ കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പുതിയ കുരിയ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നിലവിൽ വന്നു. രൂപതാധ്യക്ഷന്റെ കീഴിൽ പ്രോട്ടോ സിഞ്ചെല്ലൂസ് ആയി ഡോ. ആന്റണി ചുണ്ടെലിക്കാട്ടും ചാൻസിലർ ആയി ഡോ. മാത്യു പിണക്കാട്ടും തുടരും.
പാസ്റ്ററൽ കോഡിനേറ്റർ, മാർ ജോസഫ് സ്രാമ്പിക്കലിന്റെ സെക്രെട്ടറി, പി.ആർ.ഒ എന്നീ ഉത്തരവാദിത്വങ്ങൾ ഡോ. ടോം ഓലിക്കരോട്ട് നിർവഹിക്കും. വൈസ് ചാൻസിലറായി ഫാ. ഫാൻസ്വാ പത്തിലും, ഫിനാൻസ് ഓഫീസർ ആയി ഫാ. ജോ മൂലശ്ശേരി വി.സിയും തുടരും. രൂപതയിലെ വൈദികരുടെയും, സേഫ് ഗാർഡിങ്, ഹെൽത് ആൻഡ് സേഫ്റ്റി കമ്മീഷൻ, ഡേറ്റ പ്രൊട്ടക്ഷൻ, തീർഥാടനങ്ങൾ, സ്ഥാവര ജംഗമ വസ്തുക്കൾ എന്നീ കാര്യങ്ങളുടെ ഉത്തരവാദിത്വവും നിർവഹണവും വഹിക്കുന്നത് പ്രോട്ടോ സിഞ്ചെല്ലൂസ് ആയ ഡോ. ആന്റണി ചുണ്ടെലിക്കാട്ടിനായിരിക്കും.
ചാൻസിലർ ഓഫീസ് നിർവഹണം, കാനോനികമായ കാര്യങ്ങൾ, റീജിയണൽ കോഡിനേറ്റേഴ്‌സ്, വിസ സംബന്ധിച്ച കാര്യങ്ങൾ എന്നിവയുടെ ഉത്തരവാദിത്വം നിർവഹിക്കുക രൂപത ചാൻസിലർ എന്ന നിലയിൽ റെവ ഡോ മാത്യു പിണക്കാട്ട് ആയിരിക്കും, രൂപതയിലെ പതിനാറോളം വരുന്ന വിവിധ കമ്മീഷനുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഏഴോളം വരുന്ന വിവിധ ഫോറങ്ങൾ എന്നിവയുടെ നേതൃത്വം വഹിക്കുക പാസ്റ്ററൽ കോഡിനേറ്റർ ആയ ഡോ. ടോം ഓലിക്കരോട്ട് ആയിരിക്കും.
ഫാ. ജോ മൂലശ്ശേരി ഫിനാൻസ് ഓഫിസിന്റെ ചുമതലകൾ നിർവഹിക്കും. വൈസ് ചാൻസിലർ ആയ ഫാ. ഫാൻസ്വാ പത്തിൽ പ്രോപ്പർട്ടി കമ്മീഷൻ, ഹെൽത് ആൻഡ് സേഫ്റ്റി കമ്മീഷൻ ഐ ജി കമ്മീഷൻ എന്നിവയുടെ ചുമതല വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.