'കേരളത്തിന്റെ സുരക്ഷയ്ക്ക് മൂന്ന് കാര്യങ്ങള്‍ വന്‍ ഭീഷണി': വെളിപ്പെടുത്തലുമായി സിആര്‍പിഎഫ് മുന്‍ ഉദ്യോഗസ്ഥന്‍

'കേരളത്തിന്റെ സുരക്ഷയ്ക്ക് മൂന്ന് കാര്യങ്ങള്‍ വന്‍ ഭീഷണി': വെളിപ്പെടുത്തലുമായി സിആര്‍പിഎഫ് മുന്‍ ഉദ്യോഗസ്ഥന്‍

കൊച്ചി: കേരളത്തിന് ഭീഷണിയാകുന്ന മൂന്ന് സുരക്ഷാ പ്രശ്‌നങ്ങള്‍ എടുത്തു പറഞ്ഞ് സിആര്‍പിഎഫ് മുന്‍ ഉദ്യോഗസ്ഥന്‍ കെ.വി മധുസൂദനന്‍.

ഇതര സംസ്ഥാന തൊഴിലാളികളുടെ വര്‍ധനവും ഗുണ്ടാ രാജും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവുമാണ് നിലവിലെ ഭീഷണി. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പ്രപത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

പെരുമ്പാവൂര്‍ പോലെയുള്ള സ്ഥലങ്ങളില്‍ വര്‍ധിച്ചു വരുന്ന അനധികൃത കുടിയേറ്റക്കാര്‍, തൃശൂരിലും തിരുവനന്തപുരത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഗുണ്ടാ ആക്രമണങ്ങള്‍, മയക്കുമരുന്ന് ഭീഷണി എന്നിവ തന്നെ ആശങ്കപ്പെടുത്തുന്നതായും മധുസൂദനന്‍ പറഞ്ഞു.

മത തീവ്രവാദവും സംസ്ഥാനത്തിന് ഭീഷണിയാണ്. ഈ മൂന്ന് ഭീഷണികളും ക്രമസമാധാനത്തിന് ഉടനടി ഭീഷണി സൃഷ്ടിക്കില്ല. ഒറ്റരാത്രി കൊണ്ട് കൈവിട്ടുപോകില്ല. സമയമെടുത്താണ് ഇത് വര്‍ധിച്ചു വരിക. അതിനാല്‍ അതില്‍ സൂഷ്മമായി നിരീക്ഷിക്കുകയും ശ്രദ്ധയോടെ നടപടിയെടുക്കുകയും വേണമെന്നും അദേഹം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.