'വോട്ട് വിവരങ്ങള്‍ മൂന്ന് വര്‍ഷമെങ്കിലും സൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണം': സുപ്രീം കോടതിയോട് കപില്‍ സിബല്‍

'വോട്ട് വിവരങ്ങള്‍ മൂന്ന് വര്‍ഷമെങ്കിലും സൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണം': സുപ്രീം കോടതിയോട് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഇലക്ട്രോണിക് യന്ത്രത്തില്‍ വോട്ട് ചെയ്ത സമയവും മറ്റും അടങ്ങുന്ന സുപ്രധാനവ വിവരങ്ങള്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്കെങ്കിലും സുരക്ഷിതമായി സൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍േേദശം നല്‍കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകനും രാജ്യസഭ എംപിയുമായ കപില്‍ സിബല്‍.

ഈ വിവരങ്ങള്‍ കമ്മീഷന്‍ നിലവില്‍ 30 ദിവസത്തേക്ക് മാത്രമാണ് സൂക്ഷിക്കുന്നത്. നമ്മള്‍ ആരോപണം ഉയര്‍ത്തുമ്പോള്‍ ഇത്തരം വിവരങ്ങള്‍ സുരക്ഷിതമായി കമ്മീഷന്‍ സൂക്ഷിക്കേണ്ടതുണ്ടെന്നും കപില്‍ പറഞ്ഞു.

എല്ലാ മെഷീനുകളിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ട്. അതുപോലെ തന്നെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും (ഇവിഎം). ഇവിഎമ്മുകളുടെ ഈ ലോഗ് സുരക്ഷിതമായി സൂക്ഷിക്കണം.

ഏത് സമയത്താണ് വോട്ടെടുപ്പ് അവസാനിച്ചതെന്നും എത്ര വോട്ടുകള്‍ അസാധുവാണെന്നുള്ളതും ഏത് സമയത്താണ് വോട്ട് രേഖപ്പെടുത്തിയത് എന്നതെല്ലാം കൃത്യമായ രേഖപ്പെടുത്തേണ്ടതുണ്ട്. ഈ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട തെളിവുകളാണെന്നും കപില്‍ സിബല്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.