ടെല്‍ അവീവില്‍ ഹമാസിന്റെ മിന്നലാക്രമണം; മിസൈലുകളെ പ്രതിരോധിച്ചെന്ന് ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവില്‍ ഹമാസിന്റെ മിന്നലാക്രമണം; മിസൈലുകളെ പ്രതിരോധിച്ചെന്ന് ഇസ്രയേല്‍ സൈന്യം

ഹെര്‍സ്ലിയയിലെ ഒരു വീട്ടില്‍ മിസൈല്‍ പതിച്ചതിന്റെ ദൃശ്യം പ്രമുഖ ഇസ്രയേലി പത്രമായ 'ദി ടൈംസ് ഓഫ് ഇസ്രയേല്‍' പുറത്തു വിട്ടു.

ടെല്‍ അവീവ്: ഇസ്രയേലിന് നേരെ വീണ്ടും മിന്നലാക്രമണം നടത്തി ഹമാസ്. ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേലിലെ പ്രമുഖ നഗരമായ ടെല്‍ അവീവിലേക്കാണ് ഹമാസ് എട്ട് മിസൈലുകള്‍ തൊടുത്തത്. ആക്രമണത്തെ പ്രതിരോധിച്ചുവെന്നും കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ടെല്‍ അവീവില്‍ മിസൈല്‍ ആക്രണം നടത്തിയെന്ന വിവരം ഹമാസിന്റെ സായുധ വിഭാഗമായ ഇസദീന്‍ അല്‍ ഖസാം ബ്രിഗേഡ്‌സ് തങ്ങളുടെ ടെലഗ്രാം ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിന്റെ പലയിടങ്ങളിലും ഇസ്രയേല്‍ സൈന്യം അപായ സൈറണ്‍ മുഴക്കി.

അപ്രതീക്ഷിത ആക്രമണത്തില്‍ ടെല്‍ അവീവ് നഗരത്തിലെ പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഹെര്‍സ്ലിയയിലെ ഒരു വീട്ടില്‍ മിസൈല്‍ പതിച്ചതിന്റെ ദൃശ്യം പ്രമുഖ ഇസ്രയേലി പത്രമായ 'ദി ടൈംസ് ഓഫ് ഇസ്രയേല്‍' പുറത്തു വിട്ടു.

നാല് മാസത്തിനിടെ ആദ്യമായിട്ടാണ് ഹമാസിന്റെ മിസൈല്‍ ആക്രമണമുണ്ടാകുന്നത്. ടെല്‍ അവീവിന്റെ പല ഭാഗത്തായി 15 സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മധ്യ ഇസ്രയേലിലേക്ക് ഞായറാഴ്ച റോക്കറ്റുകള്‍ തൊടുത്തു വിട്ടത് റഫ മേഖലയില്‍ നിന്നാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന ആരോപിച്ചു. പ്രദേശത്തെ റോക്കറ്റ് നിര്‍മ്മാണ കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് പുതിയ ആക്രമണമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ഹെര്‍സ്ലിയ നഗരത്തിലെ ഒരു വീട്ടില്‍ മിസൈല്‍ പതിച്ചതിന്റെ വീഡിയോ ദൃശ്യം.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.