യാത്രക്കാർ ദുരിതത്തിൽ; മസ്കറ്റ് - കേരള വിമാന സർവീസുകൾ ഈ മാസം 29 മുതൽ റദ്ദാക്കിയതായി എയർ ഇന്ത്യ

യാത്രക്കാർ ദുരിതത്തിൽ; മസ്കറ്റ് - കേരള വിമാന സർവീസുകൾ ഈ മാസം 29 മുതൽ റദ്ദാക്കിയതായി എയർ ഇന്ത്യ

ന്യൂഡൽഹി: മസ്കറ്റ് - കേരള സർവീസുകൾ ഈ മാസം 29 മുതൽ റദ്ദാക്കിയതായി എയർഇന്ത്യ എക്സ്പ്രസ്. ഓപ്പറേഷണൽ കാരണങ്ങളാലാണ് നടപടിയെന്നാണ് എയർ ഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. 29 മുതൽ ജൂൺ ഒന്നD വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. സ്‌കൂൾ വേനലവധിയും ബിലിപെരുന്നാൾ അവധി ദിനങ്ങളിലും യാത്ര ചെയ്യാനായി കാത്തിരിക്കുന്ന നിരവധിയാളുകളെ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കും.

ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിലാണ് സർവീസുകളിലെ മാറ്റം എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. ഈ മാസം 29 മുതൽ ജൂൺ ഒന്ന് വരെ സർവീസുകൾ റദ്ദാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നുവെന്നാണ് അറിയിപ്പ്. മസ്കറ്റിൽ നിന്നും കേരളത്തിലെ കോഴിക്കോട്, കണ്ണൂർ തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുളള സർവീസുകളാണ് ഇത്തരത്തിൽ തടMപ്പെടുക.

മെയ് 29 നും 31നുമുള്ള കോഴിക്കോട് – മസ്കറ്റ് സർവീസുകളും മേയ് 30നും ജൂൺ ഒന്നിനുമുള്ള മസ്കറ്റ് – കോഴിക്കോട് സർവീസുകളും മേയ് 31-നുള്ള കണ്ണൂർ മസ്കറ്റ്, മസ്കറ്റ് കണ്ണൂർ സർവീസുകളും 30-ന് തിരുവനന്തപുരത്ത് നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള സർവീസുകളുമാണ് റദ്ദാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.