തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നിന് പോയ ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 31 ന് സാബു വിരമിക്കാനിരിക്കെയാണ് സസ്പെന്‍ഷന്‍.
തമ്മനം ഫൈസല്‍ എന്ന ഗുണ്ടയുടെ വിട്ടിലെ വിരുന്നില്‍ ഡിവൈഎസ്പി പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാരെ നേരത്തെ സസ്പന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉടന്‍ സാബുവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഡിജിപി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ചട്ടവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഇക്കാര്യം ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. തമ്മനം ഫൈസല്‍ എന്ന കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടില്‍ റെയ്ഡിനായി പൊലീസ് എത്തിപ്പോഴാണ് സല്‍ക്കാര മുറിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാബുവിനെ കണ്ടത്. എസ്ഐയെ കണ്ടതിന് പിന്നാലെ ശുചിമുറിയില്‍ ഡിവൈഎസ്പി ഓടിയൊളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.
ഡിവൈഎസ്പിയെ കൂടാതെ രണ്ട് പൊലീസുകാരും വിരുന്നില്‍ പങ്കെടുത്തിരുന്നു. അങ്കമാലിയിലെ പുളിയനത്തെ വീട്ടിലാണ് ഉന്നത പൊലീസ് ഉദ്യേഗസ്ഥന്‍ ഉള്‍പ്പെടെ തമ്മനം ഫൈസല്‍ വിരുന്ന് ഒരുക്കിയത്. ഏറെ നാളായി ഫൈസലിന്റെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഗുണ്ടാനേതാവിനെ കേന്ദ്രീകരിച്ച് എത്തിയപ്പോഴാണ് അവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം കണ്ടെത്തിയത്. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് റെയ്ഡ് ശക്തമാക്കിയത്. അതിനിടെയാണ് പൊലീസ് - ഗുണ്ട ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.